നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുഴിനഖം നഖം ഉളളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് കുഴിനഖം. നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും
നഖത്തിലെ നിറവ്യത്യാസം, അരികുകളില്‍ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.
പലപ്പോഴും ഇതിനു കാരണമാകുന്നത് ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം അതിനാല്‍ ബ്രഷോ മറ്റോ ഉപയോഗിച്ച് നഖം വ്യത്തിയായി സൂക്ഷിക്കുകയും. അല്‍പം പണം മുടക്കാന്‍ കഴിയുമെങ്കില്‍ പെഡിക്യൂര്‍ രീതികളും പിന്തുടരാവുന്നതാണ്.
കുഴിനഖം പോലുളള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പല്‍ ബാധയും ചിലരില്‍ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാല്‍ ഒരു സര്‍ജനെ കാണിക്കുക. അദ്ദേഹം ആദ്യം മരുന്നു ചികിത്സയായിരിക്കാം നിര്‍ദേശിക്കുക. ശേഷം പഴുപ്പുമാറി കഴിയുമ്പോള്‍ ലോക്കല്‍ അനസ്തീസിയ നല്‍കി ഒരു ചെറിയ സര്‍ജറിയിലൂടെ അകത്തേക്കു വളരുന്ന കേടു വന്ന നഖത്തെ (lngrowing nail) നീക്കം ചെയ്യേണ്ടിയും വരാം ഇങ്ങനെ മാത്രമേ പലരിലും കുഴിനഖത്തിനു ശാശ്വത പരിഹാരം കാണാനാകു തുടര്‍ന്നും വരാനുളള സാധ്യതകളും ഒഴിവാക്കണം