in , ,

ആര്‍ത്തവവിരാമം നേരത്തെ സംഭവിക്കാതിരിക്കാന്‍ വഴിയുണ്ടോ?.

Share this story

പുരുഷ ഫെറോമോണുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ആര്‍ത്തവവിരാമത്തിന് കാലതാമസമുണ്ടാക്കുമോ?

ആര്‍ത്തവവിരാമം തീര്‍ച്ചയായും സ്ത്രീകളിലെ അനിവാര്യതയാണ്. പ്രത്യുല്‍പാദന വിരാമമെന്നതാണ് ശരീരം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയാകാനുള്ള സാധ്യതയോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ആര്‍ത്തവ വിരാമം.

ഇന്നത്തെക്കാലത്ത് സ്ത്രീകളില്‍ നല്ല പ്രായത്തില്‍ തന്നെ ആര്‍ത്തവവിരാമം സംഭവിക്കാറുണ്ട്. നാല്‍പതുകളുടെ തുടക്കം മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടും തുടങ്ങും. എന്നാല്‍ പണ്ടുകാലത്തെ ആരോഗ്യമുള്ള സ്ത്രീകളില്‍ അമ്പതുവയസ്സിനുശേഷമാകും ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

നല്ല പ്രായത്തില്‍തന്നെ ആര്‍ത്തവവിരാമം സംഭവിക്കാതിരിക്കാന്‍ വഴിയുണ്ടോ?. ഉണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. നിങ്ങളുടെ ലൈംഗിക ജീവിതം ആക്ടീവാണെങ്കില്‍ ശരീരം വേഗത്തില്‍ ആര്‍ത്തവവിരാമത്തിലേക്കു കടക്കില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

ആഴ്ചതോറും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെയും മാസംതോറും ഇക്കാര്യം ചെയ്യുന്നവരെയും ഉള്‍ക്കൊള്ളിച്ച് നീണ്ടകാലം നടത്തിയ പഠനഗവേഷണ ഫലമാണ് ഇത്. മാസംതോറും മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് വളരെ നേരത്തെ (നാല്‍പതുകളില്‍) തന്നെ ആര്‍ത്തവവിരാമം സംഭവിച്ചു. എന്നാല്‍ ആഴ്ചകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് അവരുടെ അമ്പതുകളിലാണ് ആര്‍ത്തവവിരാമം സംഭവിച്ചത്.

പ്രതിവാര ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആര്‍ത്തവവിരാമം അനുഭവപ്പെടാനുള്ള സാധ്യത 28% കുറവാണെന്നാണ് കണ്ടെത്തല്‍. ഇത് ഏതെങ്കിലും വിധത്തില്‍ ലൈംഗിക ചോദനകള്‍ കൊണ്ട് ശരീരം ഉത്തേജിപ്പിക്കപ്പെട്ടിരുന്നവരിലും സംഭവിക്കുന്നൂവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓറല്‍ സെക്സ്, ലൈംഗിക സ്പര്‍ശനം, സ്വയം ഉത്തേജനം എന്നിങ്ങനെ ഏതെങ്കിലും ഘട്ടങ്ങളിലൂടെ ശരീരം കടന്നുപോയാല്‍ ആര്‍ത്തവവിരാമം വൈകിമാത്രമേ സംഭവിക്കൂവെന്നാണ് പഠനം തെളിയുന്നത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്തതിനാല്‍ അണ്ഡോദ്പാദനം നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ സജീവമായി നിലനിര്‍ത്തേണ്ടതില്ലെന്ന മട്ടില്‍ ശരീരം ക്രമേണ രൂപപ്പെടും. ഹോര്‍മോണുകള്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആര്‍ത്തവ വിരാമമോ അതിന്റെ ലക്ഷണങ്ങളോ വളരെവേഗം ആ ശരീരത്തില്‍ കണ്ടുവരും. എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകളില്‍ ‘ഗര്‍ധാരണ സാധ്യത’ നിലനില്‍ക്കുന്നതിനാല്‍ ശരീരം അതിനൊത്ത് പ്രവര്‍ത്തിക്കുകയും ക്രമേണ ആര്‍ത്തവവിരാമം വൈകിപ്പിക്കുകയും ചെയ്യും.

1996/1997 ല്‍ സ്വാന്‍ പഠനത്തിനായി തെരഞ്ഞെടുത്ത 2,936 സ്ത്രീകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം.

ആദ്യ അഭിമുഖത്തിലെ ശരാശരി പ്രായം 45 വയസ്സായിരുന്നു. കഴിഞ്ഞ ആറുമാസമായി പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, ഓറല്‍ സെക്സ്, ലൈംഗിക സ്പര്‍ശനം അല്ലെങ്കില്‍ സ്വയം ലൈംഗിക ഉത്തേജനം നടത്താറുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടു.

പത്തുവര്‍ഷത്തെ തുടര്‍ന്നുള്ള കാലയളവില്‍ അഭിമുഖങ്ങള്‍ നടത്തി, 2,936 സ്ത്രീകളില്‍ 1,324 (45%) പേര്‍ക്ക് ശരാശരി 52 വയസില്‍ സ്വാഭാവിക ആര്‍ത്തവവിരാമം അനുഭവപ്പെട്ടു.
ആഴ്ചകള്‍ തോറും ലൈംഗികചോദനകളാല്‍ ശരീരം ഉത്തേജിപ്പിക്കപ്പെട്ടവരായിരുന്നു ഇവര്‍. മറ്റുള്ളവരില്‍ വളരെ നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുകയും ചെയ്തു.

ലൈംഗിക ആവൃത്തിയും സ്വാഭാവിക ആര്‍ത്തവവിരാമത്തിന്റെ പ്രായവും തമ്മിലുള്ള ബന്ധം മാതൃകയാക്കുന്നതിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

പ്രതിമാസ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചതോറും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം അനുഭവപ്പെടാനുള്ള സാധ്യത 28% കുറവാണ്. അതുപോലെ, പ്രതിമാസം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് ഏത് പ്രായത്തിലും ആര്‍ത്തവവിരാമം നേരിടാനുള്ള സാധ്യത 19% കുറവാണ്. പുരുഷ ഫെറോമോണുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ആര്‍ത്തവവിരാമത്തിന് കാലതാമസമുണ്ടാക്കുമെന്നാണ് ഇത് സ്ഥിതീകരിക്കുന്നത്.

അത്താഴം വൈകരുത്; തടി കൂടും

ലോക്ഡൗണ്‍ കാലത്തെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നത് വളര്‍ത്തുമൃഗങ്ങള്‍