കണ്ടെയ്‌നര്‍ ലോറികളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അവിനാശി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.പുതിയ ലഹരി കണ്ട് പിടിക്കാന്‍ കഴിയില്ലാ എന്ന ഡ്രൈവര്‍മാരുടെ വെളിപ്പെടുത്തല്‍ ഒരു പരിധി വരെ ശരിയാണ് . ഇത്തരം ലഹരി ഉപയോഗം കണ്ടുപിടിക്കാന്‍ ഗുജറാത്തില്‍ ആധുനിക സംവിധാനം പരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരളവും ഗുജറാത്ത് മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായുള്ള നടപടികള്‍ പോലീസ് ആരംഭിച്ചുവെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.
in FEATURES