in ,

കൊറോണ ഭീഷണി; ജപ്പാനില്‍ 23 പേര്‍ക്ക് വൈറസ് ബാധ

Share this story

കൊറോണ വൈറസ് ഭീതിദമായി പടരുന്നത് ഓഗസ്റ്റ് 25-ന് തുടങ്ങേണ്ട ടോക്യോ ഒളിബിക്സിന് ഭീഷണിയാകുന്നു. തങ്ങള്‍ വളരെയധികം ആശങ്കയിലാണെന്ന
ടോക്യോ ഒളിമ്പിക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തോഷിരോ മുട്ടോ വ്യക്തമാക്കി. വൈറസിന്റെ വ്യാപനം താമസിയാതെ നിയന്ത്രണവിധേയമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതുവരെ രാജ്യത്ത് അഞ്ഞൂറോളംപേരുടെ മരണത്തിനിടയാക്കി. കാല്‍ലക്ഷത്തോളം പേര്‍ ചികിത്സയിലാണ്. ഇരുപതോളം രാജ്യങ്ങളില്‍ വൈറസ് എത്തിയിട്ടുണ്ട്. ജപ്പാനില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട ചെയ്തിട്ടില്ല. എങ്കിലും 23 പേര്‍ക്ക് വൈറസ് ബാധ സ്ഥികരീച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ടുചെയ്ത രണ്ടു മരണങ്ങള്‍ ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമാണ്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, അന്തരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി, ലോകാരോഗ്യ സംഘടന, ജപ്പാന്‍ സര്‍ക്കാര്‍, ടോക്യോ സിറ്റി ഭരണകൂടം എന്നിവര്‍ സംയുക്തമായി സഹകരിച്ച് വൈറസിനെ ചെറുക്കുമെന്ന് തോഷിരോ മുട്ടോ അറിയിച്ചു.

ഒളിമ്പിക്സ് തടസ്സം കൂടാതെ നടക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണ് തങ്ങളെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. ചൈനയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ജപ്പാനിലേക്കുള്ള പ്രവേശത്തിനും നിയന്ത്രണങ്ങളുണ്ട്.

ചൈനയിലെ വുഹഅനില്‍ കുടുങ്ങിയ 565 ജപ്പാന്‍കാരെ തിരികെക്കൊണ്ടുവരുന്നതിനായി മൂന്ന് വിമാനങ്ങള്‍ ജപ്പാന്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

കൊറോണ : സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍

കൊറോണ അതിഗുരുതരം മരണം 490, വൈറസ് 24,324 പേര്‍ക്ക്