in , , ,

കോട്ടയത്ത് ചികിത്സയില്‍ കഴിയുന്ന വൃദ്ധദമ്പതികളുടെ നിലഗുരുതരം, കുവൈറ്റില്‍ നിന്നെത്തിയവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍: ജില്ലയില്‍ നാലുപേര്‍ക്ക് കൊറോണ

Share this story

കോവിഡ്-19 (കൊറോണ) സ്ഥിരീകരിച്ച റാന്നി സ്വദേശിയായ ദമ്പതികളുടെ നിലയില്‍ മാറ്റമില്ല. ഹൃദ്രോഗിയായ 91 കാരന്റെ ആരോഗ്യനില മോശമായിത്തന്നെ തുടരുന്നു. എന്നാല്‍ ഇയാളുടെ 85 കാരിയായ ഭാര്യയുടെ നില ഇന്ന് രാവിലെ കൂടുതല്‍ മോശമായി. രോഗം സ്ഥിരീകരിച്ച നാലു പേരാണ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.

അതേസമയം, രോഗം സ്ഥിരീകരിച്ച ചെങ്ങളംസ്വദേശികളും ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇവര്‍ക്ക് ആരോഗ്യമുള്ളതിനാല്‍ വളരെവേഗം സുഖം പ്രാപിക്കുമെന്ന് ആരോഗ്യവകുപ്പ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പനിയും ചുമയുമുള്ള ഇവര്‍ക്ക് ന്യുമോണിയ ബാധിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പഴയ സ്ഥിതിയിലെത്തും. ന്യുമോണിയ ബാധിച്ചാലാണ് പ്രശ്‌നം ഗുരുതരമാവുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 9 പേരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഒരാളെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ഇന്നലെ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റില്‍ നിന്ന് എത്തിയ തിരുവാര്‍പ്പ് സ്വദേശിനിയെയും ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.രോഗം ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള 76 പേരെകൂടി വീടുകളില്‍ പാര്‍ക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇതുവരെ 167 പേരാണ് വീടുകളില്‍ നിരീക്ഷമത്തില്‍ കഴിയുന്നത്. പ്രൈമറി കോണ്‍ടാക്ട് പട്ടികയില്‍ പെട്ടവരുമായി ബന്ധപ്പെട്ടിട്ടുള്ളവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം നടന്നുവരികയാണ്. മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് ശ്രമം തുടരുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ സ്വകാര്യ ആശുപത്രികള്‍ അടക്കം 17 ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു.

വിദ്യാര്‍ഥിനികളെയും ബൈക്ക് യാത്രികനെയും ഇടിച്ച് തെറിപ്പിച്ചകാര്‍ ഓടിച്ചയാള്‍ അമിത മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ടയില്‍ കോവിഡ് രോഗബാധിതരുമായി അടുത്തിടപഴകിയ 10 പേരുടെ പരിശോധനാഫലം നെഗറ്റീവ്