in

കോവിഡ്: മുംബൈയില്‍ 63കാരന്‍ മരിച്ചു; രാജ്യത്ത് ആകെ മരണം അഞ്ച്; 324 പേര്‍ക്ക് രോഗം

Share this story

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്വാര്‍ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 41 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ 10 കേസുകളാണു പുതിയതായി സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഏഴു വിദേശകള്‍ അടക്കം 52 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരു വിദേശി ഉള്‍പ്പെടെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രേദശിലും ഒരു വിദേശി ഉള്‍പ്പെടെ 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെജാഗ്രതാ നിര്‍ദ്ദേശത്തോട് സഹകരിച്ച് രാജ്യം, ജനതാ കര്‍ഫ്യൂ ആരംഭിച്ചു

കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം, ഇന്ത്യയിലെ 75 ജില്ലകള്‍ക്കും ബാധകം: കൊറോണയില്‍ കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം