spot_img
spot_img
HomeBEAUTYഞാന്‍ മദ്യപിക്കും, അത് തുറന്ന് പറയാന്‍ എനിക്ക് യാതൊതുമടിയുമില്ലെന്ന് വീണ നന്ദകുമാര്‍

ഞാന്‍ മദ്യപിക്കും, അത് തുറന്ന് പറയാന്‍ എനിക്ക് യാതൊതുമടിയുമില്ലെന്ന് വീണ നന്ദകുമാര്‍

ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്.അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ലന്ന് നടി വീണ നന്ദകുമാര്‍. കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ മലയാളത്തിലേക്ക് എത്തിയ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ വീണ തുറന്ന് പറഞ്ഞിരിക്കുകയാണ്. മദ്യപിക്കുമെന്ന് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്നാണ് വീണയുടെ ചോദ്യം

മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത് ? അത് അത്ര വലിയ കുറ്റമാണോ? ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് താനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നും അല്ല അതെന്നുമാണ് വീണ പറയുന്നത്. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ താന്‍ പറഞ്ഞത് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവരാണ് ചിന്തിക്കേണ്ടതെന്നും വീണ പറയുന്നു.

- Advertisement -

spot_img
spot_img

- Advertisement -