spot_img
spot_img
HomeFEATURESലോക്ഡൗണിലും മദ്യകടത്ത്; ആനക്കട്ടി തൂവയില്‍ പൊലീസ് സമാന്തര പാത ട്രഞ്ച് കീറി...

ലോക്ഡൗണിലും മദ്യകടത്ത്; ആനക്കട്ടി തൂവയില്‍ പൊലീസ് സമാന്തര പാത ട്രഞ്ച് കീറി അടച്ചു

ഷോളയൂര്‍ന്മ ലോക്ഡൗണില്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ അടച്ചതിനെ തുടര്‍ന്ന് സമാന്തര പാതകളിലൂടെ സജീവമായ മദ്യക്കടത്ത് തടയാന്‍ ആനക്കട്ടി തൂവയില്‍ പൊലീസ് ട്രഞ്ച് കീറി വഴിയടച്ചു. തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടച്ചിട്ടുണ്ടെങ്കിലും അനധികൃത വില്‍പന സജീവമാണ്. ഇവിടെ നിന്നും വാങ്ങുന്ന മദ്യമാണ് കാല്‍നടയായും ഇരുചക്ര വാഹനങ്ങളിലും ഊടുവഴികളിലൂടെ അട്ടപ്പാടിയിലെത്തുന്നത്.

ഇത് കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും ഒട്ടേറെ പേര്‍ സഞ്ചാര തടസ്സങ്ങള്‍ അവഗണിച്ച് ആനക്കട്ടിയിലും പരിസരത്തും ദിവസവും ഇതുവഴി വന്നുപോകുന്നുണ്ട്. രോഗവ്യാപനത്തിന് ഇതെല്ലാം കാരണമാകുമെന്ന് മനസ്സിലാക്കിയ പ്രദേശവാസികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഷോളയൂര്‍ പൊലീസ് വഴി തടസ്സപ്പെടുത്തിയത്. കുലുക്കൂരില്‍ നിന്നും തൂവ ഊരിലേക്കുള്ള റോഡ് സംസ്ഥാന അതിര്‍ത്തിയില്‍ കൊടുങ്കരപള്ളം പുഴക്കരയിലാണ് അവസാനിക്കുന്നത്. പുഴയിറങ്ങി കടന്നാല്‍ തമിഴ്‌നാട്ടിലെ തൂവ ഊരായി. ഇവിടെയും പുഴക്കര മുതല്‍ റോഡുണ്ട്. നേരത്തെ കേരള അതിര്‍ത്തിയില്‍ പുഴയിലേക്കിറങ്ങുന്ന വഴി പൊലീസ് തടസ്സപ്പെടുത്തിയിരുന്നെങ്കിലും വിഫലമായി.

- Advertisement -

spot_img
spot_img

- Advertisement -