in , ,

അഞ്ചുമിനിട്ട് കണ്ണടച്ചിരുട്ടാക്കാമോ? സമ്മര്‍ദ്ദം പമ്പകടക്കുമെന്ന് മനോരോഗ വിദഗ്ധര്‍

Share this story

‘കണ്ണടച്ചിരുട്ടാക്കുക’ എന്ന പ്രയോഗം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അല്‍പനേരം കണ്ണടച്ചിരിക്കാന്‍ തയ്യാറായാല്‍ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നാണ് മനോരോഗ വിദഗ്ധരുടെ ഗവേഷണഫലം പറയുന്നത്.

ഐറ്റി മേഖലയിലും നിത്യവും ഓഫീസ് ജോലികളിലും മുഴുകിയിരിക്കുന്നതിനിടെ അല്‍പനേരം കണ്ണടച്ചുപിടിച്ച് ഇരിക്കുന്നതും തലയില്‍ ചെറുതായി മസാജ് ചെയ്യുന്നതുമൊക്കെ മാനസിക സമ്മര്‍ദ്ദ ലഘൂകരണ തന്ത്രങ്ങളാണ്. ജര്‍മ്മനിയിലെ കോണ്‍സ്റ്റാന്‍സ് സര്‍വകലാശാലയിലെ മനോരോഗ വിദഗ്ധരാണ് വെളിപ്പെടുത്തിയത്.

‘മനസ്സിനെ മാത്രമല്ല ശരീരത്തെയും ഉത്തേജിപ്പിക്കാന്‍ ഈ ചെറിയ ഇടവേളകളിലെ ചെറിയ വിശ്രമംകൊണ്ടു കഴിയും. വിഷാദം പോലുള്ള സമ്മര്‍ദ്ദ സംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചെറുവിശ്രമം വഴി മാനസിക-ശാരീരിക ഊര്‍ജ്ജം വീണ്ടെടുക്കാനുമാകും. ഒട്ടും പണച്ചെലവില്ലാതെ തന്നെ.

ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവ പോലുള്ള മറ്റു രീതികളും മാനസിക സമ്മര്‍ദ്ദ ലഘൂകരണത്തില്‍ ഫലപ്രദമാകുന്നതെങ്ങനെയെന്ന് പഠനം നടത്തി വരികയാണെന്നും കോണ്‍സ്റ്റാന്‍സ് സര്‍വകലാശാലയിലെ മനോരോഗവിദഗ്ധര്‍ പറയുന്നു.

ജര്‍മ്മന്‍ പഠനറിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചുമിനിട്ട് കണ്ണടച്ചിരിക്കാമെന്നു കരുതി ഓഫീസില്‍ അരമണിക്കൂര്‍ കിടന്നുറങ്ങി പണി വാങ്ങരുതെന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.

കണ്ണീരില്ലാത്ത ഉള്ളിക്കുള്ളിലെന്ത്?

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം