- Advertisement -Newspaper WordPress Theme
HEALTHവിറ്റാമിൻ ബി6 കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍

വിറ്റാമിൻ ബി6 കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. ഇതിന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. 

വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ പെട്ടെന്ന്  മൂഡ് മാറ്റം ഉണ്ടാകാം. ഉത്കണ്ഠയും വിഷാദവുമൊക്കെ ഇതിന്‍റെ ഭാഗമായി കാണപ്പെടാം. അതുപോലെ തന്നെ വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം അമിതമായ ക്ഷീണവും വിളര്‍ച്ചയും ഉണ്ടാകാം. വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം രോഗപ്രതിരോധശേഷിയും കുറഞ്ഞേക്കാം. 

അതുപോലെ ചര്‍മ്മത്തിലെ ചൊറിച്ചില്‍, ചുവന്ന പാടുകള്‍, ഹോര്‍മോണുകളുടെ വ്യതിയാനം, പിഎംഎസ് തുടങ്ങിയവയൊക്കെ ഇതുമലം ഉണ്ടായേക്കാം. വിറ്റാമിന്‍ ബി6-ന്‍റെ കുറവ് മൂലവും ചിലരില്‍ വായ്പ്പുണ്ണും മറ്റും ഉണ്ടാകാം.  വിറ്റാമിൻ ബി6 കുറഞ്ഞാല്‍ ചിലരില്‍ വിശപ്പ് കുറയാനും ശരീരഭാരം കുറയാനും കാരണമാകും. 

വിറ്റാമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങള്‍.

ക്യാരറ്റ്, നേന്ത്രപ്പഴം, ചീര, പാല്‍. ചിക്കന്‍റെ ലിവര്‍, നിലക്കടല, സോയ ബീന്‍സ്, ഓട്സ് തുടങ്ങിയവയില്‍ നിന്നൊക്കെ വിറ്റാമിൻ ബി6 നമ്മുക്ക് ലഭിക്കും. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme