in

അടുക്കളയില്‍ പഴങ്ങള്‍ നിറയുന്ന കാലമാണ് . കഴിച്ചു തന്നെ തീര്‍ക്കേണ്ട അല്‍പം പഴസത്ത് പുരട്ടാം ചര്‍മത്തിലും.

Share this story

കിട്ടുന്ന പഴങ്ങളെല്ലാം ജ്യൂസുണ്ടാക്കി കുടിച്ചു തീര്‍ക്കല്ലേ….. അല്‍പം കരുതി വച്ചോളൂ. കുളിക്കും മുമ്പ് ചര്‍മത്തിനു നല്‍കാം ഒരുഗ്രന്‍ ഫ്രൂട്ട് പായ്ക്ക്. മൃദുലവും ലോലവുമായ നമ്മുടെ ചര്‍മമാണ് വേനല്‍ ചൂടില്‍ ഏറ്റവും ഉരുകുന്നത്.

ചര്‍മത്തിന്റെ ക്ഷീണവും വരള്‍ച്ചയും കരുവാളിപ്പുമെല്ലാം അകറ്റി തിളക്കവും ഊര്‍ജ്ജവും നല്‍കാന്‍ പഴങ്ങള്‍ കൊണ്ടുള്ള പായ്ക്കറ്റുകള്‍ക്ക് കഴിയും. ഇതാ ചര്‍മത്തിനു പുതുജീവന്‍ നല്‍കാന്‍ സഹായിക്കുന്ന ഫ്രൂട്ട് പായ്ക്കുകള്‍.
  • വരണ്ടചര്‍മത്തിന് പപ്പായ പായ്ക്ക്
  • വരണ്ടചര്‍മാണെങ്കില്‍ തൊടിയിലെ പപ്പായ വെറുതേ കളയരുത്. അതില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മരോഗങ്ങളെ അകറ്റാനും പപ്പായുടെ ഉപയോഗം സഹായിക്കും.
  • പഴുത്ത പപ്പായ ഉടച്ച് ഒരു സ്പൂണ്‍ തേനുമായി ചേര്‍ത്ത് ശരീരം മുഴുവന്‍ പുരട്ടിയ ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളമുപയോഗിച്ച് കഴുഴി കളയാം. ശരീരത്തിലെ കരിവാളിപ്പ് മാറാന്‍ നല്ലതാണ്.
  • നിറം കിട്ടാന്‍ പപ്പായ കൊണ്ട് ഒരു ബ്ലീച്ച് തയ്യാറാക്കാം. പഴുത്ത പപ്പായ രണ്ട് പീസ്, രണ്ട് സ്പൂണ്‍ കടലമാവില്‍ ചേര്‍ത്ത് ഉടയ്ക്കുക. ഇതില്‍ അല്‍പം തൈര് ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കി ദേഹത്തു പുരട്ടുക. നല്ല നിറം കിട്ടും. വിയര്‍പ്പിന്റെ ദുര്‍ഗന്ധം മാറാന്‍ ഇതില്‍ അല്‍പം റോസ് ഓയില്‍ ചേര്‍ക്കാം.

പ്രായം കുറയ്ക്കാം.

  1. വിറ്റാമിന്‍ എ ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയില്‍ സമ്പുഷ്ടമാണ് തണ്ണിമത്തന്‍. ചര്‍മത്തിന്റെ വരള്‍ച്ച മാറാനും ചര്‍മം തിളങ്ങാനും തണ്ണിമത്തന്‍ പായ്ക്ക് സഹായിക്കും.
  2. ഒരു പീസ് തണ്ണിമത്തന്‍ ഉടച്ച് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. പതിനഞ്ചു മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകാം. അതിനുശേഷം തണുത്ത വെള്ളം കൊണ്ടും കഴുകണം. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
  3. രണ്ടു സ്പൂണ്‍ തണ്ണിമത്തന്‍ തൈരിലുടച്ച് മുഖത്ത് പുരട്ടുന്നതു കരുവാളിപ്പ് മാറാന്‍ സഹായിക്കും. അരമണിക്കൂറിനുശേഷം കഴുകി കളയാം. തൈരിനുപകരം പാല് ഉപയോഗിക്കുകയാമാവാം. ഇതോടൊപ്പം രണ്ടു സ്പൂണ്‍ അരിപ്പൊടി ചേര്‍ത്താല്‍ മികച്ച സ്‌ക്രബ് ആയി.

കരുവാളിപ്പ് തടയാം.
കരുവാളിപ്പ് തടയാനും ചര്‍മ്മത്തിന്റെ നിറം മങ്ങാതെ സൂക്ഷിക്കാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്. വൈറ്റമിന്‍ സിയുടേയും ആന്റി ഓക്‌സിഡന്റുകളുടെയും സാന്നിധ്യം ചെറുനാരങ്ങയിലൂണ്ട്. ഇതിലടങ്ങിയ സിട്രിക് ആസിഡ് മൃതകോശങ്ങളെ നീ്ക്കം ചെയ്യാനും സഹായിക്കും.

ചെറുനാരങ്ങയുടെ തൊലി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് വെണ്ണയുമായി ചേര്‍ത്ത് കുഴച്ച് ചര്‍മത്തില്‍ പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകാം. ഒരു സ്പൂണ്‍ തേന്‍, രണ്ട് തുള്ളി നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തിടുക. ഇരുപത് മിനിറ്റ് ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകാം. പിന്നീട് തണുത്ത വെള്ളത്തിലും കഴുകണം.

ചുളിവകറ്റാന്‍ തക്കാളി പായ്ക്ക്
തക്കാളിക്കൊപ്പം എപ്പോഴും ചേരുക അല്‍പം പുളിയുള്ള കൂട്ടുകാരാണ്.

തക്കാളിയും സമം നാരാങ്ങാനീരും ചേര്‍ത്ത് ഉറങ്ങും മുമ്പ് മുഖത്തും കൈകളിലും കഴുത്തിലും പുരട്ടണം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

തക്കാളിനീരും തൈരും അല്‍പം മഞ്ഞളും ചേര്‍ത്ത് ചര്‍മത്തില്‍ പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ത്ക്കാളിയും നെല്ലിക്ക നീരും ചേര്‍ന്ന് മിശ്രിതം പുരട്ടിയാല്‍ മതി.

ഒരു തക്കാളിയും ഒരു കാരറ്റും ചേര്‍ത്ത് മിക്‌സിയിലടച്ച് അരിച്ചെടുത്തുണ്ടാകുന്ന ജ്യൂസ് ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുക. ചര്‍മത്തിന് നിറവും തിളക്കവും കൂടും. രുചികൂട്ടാന്‍ നാരങ്ങ പിഴിഞ്ഞു ചേര്‍ക്കാം.

പാട് മായ്ക്കാന്‍ ഓറഞ്ച്
വൈറ്റമിന്‍ സിയുടെ കലവറയായ ഓറഞ്ച് ചര്‍മത്തിനു നല്ല നിറം നല്‍കും. പാടുകള്‍ മായ്ക്കും.

ഓറഞ്ച് നീരില്‍ നെല്ലിക്കയുടെ നീരും അല്‍പം തേനും ചേര്‍ത്ത മിശ്രിതം ആഴ്ചയില്‍ ഒരു ദിവസം ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം.

അല്‍പം ഓട്‌സില്‍ ഓറഞ്ചു നീര് ചേര്‍ത്ത് പേസ്റ്റുരൂപത്തിലാക്കി മുഖത്തു പുരട്ടാം.

ബദാം, പാലില്‍ അരച്ച് അഞ്ച് തുള്ളി ഓറഞ്ച് നീരും ചേര്‍ത്ത് കുഴിച്ച് മുഖത്തും ശരീരത്തിലും പുരട്ടാം. അല്‍പം ട്രീ ഓയല്‍ ചേര്‍ത്താല്‍ നല്ല സുഗന്ധവും കിട്ടും.

ആപ്പിള്‍ പായ്ക്ക്
അല്‍പം വില കൂടിയാലും ചര്‍മത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ആപ്പിള്‍.

  • ആപ്പിള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയാല്‍ ചെറുതേനില്‍ കുഴച്ച് ഇരുപത് മിനിറ്റ് മുഖത്തിടുക. ചര്‍മ്മരോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കും.
  • ആപ്പിളും ഏത്തപ്പഴവും സമാസമം പാല്‍പ്പാടയുമായി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി പുരട്ടണം. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മത്തിന്റെ നിറം വര്‍ധിക്കും.

കേരളത്തിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് ശരീരത്തെ രക്ഷിക്കാം…