ഓരോ പ്രായത്തിലും കഴിക്കേണ്ട ആഹാരങ്ങള്‍ വ്യത്യസ്തമാണ്. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം. ആരോഗ്യശീലങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മലയാളി സ്ത്രീകള്‍ അല്‍പ്പം പിറകോട്ടാണെന്നുതന്നെ പറയാം. വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കും വയറുനിറയാനുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കിവച്ച് അവര്‍ കഴിക്കട്ടെ എന്ന് വിചാരിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും 15 മുതല്‍ 30 വയസുവരെയുള്ള കാലം എത്രത്തോളം പ്രധാന്യമുള്ളതാണോ അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് 30 വയസിന് ശേഷമുള്ള കാലവും ഈ കാലയളവിലും വേണ്ടത്ര പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
വീട്ടിലെ ഉത്തരവാദിത്വങ്ങള്‍, മാനസിക പിരിമുറക്കങ്ങള്‍ ഇവയൊക്കെ ആഹാരത്തോടുതന്നെ വിരക്തിയുണ്ടാക്കുന്ന കാര്യങ്ങളായി മാറി. ചലരില്‍ കൃത്യമായ ഭക്ഷണവും വ്യായാമവുമില്ലാതെ കൊഴുപ്പടിഞ്ഞുകൂടി അമിതവണ്ണവും രോഗങ്ങളുമുണ്ടാകും.
നാം ഓരോരുത്തരും ചെയ്യുന്ന ജോലികള്‍ക്കനുസരിച്ച് ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളും ശരീരത്തിന് ലഭിക്കേണ്ടതുണ്ട്. പ്രായം വര്‍ധിക്കുംതോറും ആവശ്യമുള്ള പോഷകഘടകങ്ങളും അവയുടെ അളവും മാറിക്കൊണ്ടേയിരിക്കും. എന്ത് ഭക്ഷണം കഴിക്കണം, എത്ര അളവില്‍ കഴിക്കണം, ഏതൊക്കെ ആഹാരങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കണം. എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ കണക്കിലെടുത്താണ് ഭക്ഷണകാര്യങ്ങള്‍ ക്രമീകരിക്കേണ്ടത്.
അന്നജം, മാംസ്യം, കൊഴുപ്പ്, വിറ്റാമനുകള്‍, ലവണങ്ങള്‍, ജലം ഇവയെല്ലാം ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളാണ്.
പഞ്ചസാര, എണ്ണ, ഉപ്പ് ഇവയെല്ലാം ആവശ്യത്തില്‍ കൂടുതലായാല്‍ അത് ദോഷമാണ്. പഞ്ചസാര ശരീരത്തിന് ഒരു ആവശ്യവുമില്ലാത്ത ഘടകമാണെന്നറിയുക. രുചിയ്ക്കുവേണ്ടിമാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവയാണിവ. ഉദാഹരണത്തിന് പത്തുഗ്രാം പഞ്ചസാരയില്‍നിന്ന് 45 കലോറിയാണുളളത്. അപ്പോള്‍ ഇടയ്ക്കിടയ്ക്ക് ചായ കുടിക്കുന്ന ആളാണെങ്കില്‍ പറയുകയും വേണ്ട.
അതുപോലെ എണ്ണയും നെയ്യും, ബട്ടറും പോലെയുള്ളവയുടെ ഉപയോഗവും പരമാവധി കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. ബീഫ്, പോര്‍ക്ക്, ആട് തുടങ്ങിയവയുടെ ഇറച്ചി ഒഴിവാക്കി പകരം കോഴിയിറച്ചി തൊലിനീക്കി ഉപയോഗിക്കാം. കൊഴുപ്പു കൂടുതലുള്ള ചെമ്മീന്‍, ഞണ്ട് പോലെയുള്ള മത്സ്യങ്ങള്‍ക്ക് പകരം ചെറുമീനുകള്‍ ഉപയോഗിക്കുക. മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ മാത്രം കഴിക്കാം.
ഉപ്പിന്റെ കാര്യത്തിലും കരുതല്‍ ആവശ്യമാണ്. ആരോഗ്യമുള്ള ഒരാള്‍ക്ക് 5, 6 ഗ്രാം ഉപ്പ് മതിയാകും. ഉപ്പിന്റെ അംശം കൂടുതലായി ചേരുന്ന ബേക്കറി പലഹാരങ്ങള്‍ സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവയെല്ലാം ഒഴിവാക്കാം. ചായ, കാപ്പി, കൂള്‍ ഡ്രിംഗ്സ് ഇവയുടെ ഉപയോഗം നിയന്ത്രിക്കുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യാം.
ഓരോ പ്രായത്തിലും കഴിക്കേണ്ട ആഹാരങ്ങള്‍ വ്യത്യസ്തമാണ്. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കുകയും മറ്റ് ചിലത് ഒഴിവാക്കുകയും വേണം.നമുക്കുവേണ്ട ഊര്‍ജത്തിന്റെ അന്‍പത് ശതമാനം മുതല്‍ അറുപത് ശതമാനം വരെ അന്നജത്തില്‍നിന്നാണ് ലഭിക്കുന്നത്. പയറുവര്‍ഗ്ഗങ്ങള്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍, പാല്‍, മുട്ട, ഇറച്ചി, മീന്‍ ഇവയില്‍നിന്നാണ് മാംസ്യം ലഭിക്കുന്നത്. അതുപോലെ കൊഴുപ്പ്, ശരീരത്തില്‍ കൂടുകയുമരുത്. എന്നാല്‍ കുറയുകയുമരുത്. ശരീരത്തിനുവേണ്ട 15-20 ശതമാനം കൊഴുപ്പില്‍ പത്ത് ശതമാനം പൂരിത കൊഴുപ്പുകളും ബാക്കി അപൂരിത കൊഴുപ്പുകളുമാണ്. വെളിച്ചെണ്ണ, മൃഗക്കൊഴുപ്പുകള്‍ ഇവയെല്ലാം പൂരിത കൊഴുപ്പുകളാണ്. എള്ളെ്ണ്ണ, തവിടെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, കടുകെണ്ണ ഇവയെല്ലാം അപൂരിത കൊഴുപ്പുകളും.
ശരീരത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നവയാണ് വിറ്റാമിനുകളും ലവണങ്ങളും ഇവയും ശരീരത്തില്‍ ലഭിക്കുന്നവിധം വേണം ഭക്ഷണം ക്രമീകരിക്കാന്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും, പരിരക്ഷയ്ക്കും കാല്‍സ്യം ആവശ്യമാണ്. പ്രായം കൂടുതോറും ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നു. അതുകൊണ്ടുതന്നെ കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
കൊഴുപ്പുമാറ്റിയ പാല്‍, തൈര്, ചീസ്, ഇലക്കറികള്‍, മത്തി, കൊഴുപ്പ് തുടങ്ങിയ ചെറിയ മീനുകളില്‍ കാല്‍സ്യം ധാരാളമുണ്ട്. ധാന്യങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍, കറുത്ത മുന്തിരി, ചീര, ശര്‍ക്കര, കരള്‍, മുട്ട ഇവയിലെല്ലാം അയണ്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ഭക്ഷണത്തില്‍ ലഭിക്കുന്നതിനായി നെല്ലിക്ക, പച്ചക്കറികള്‍, മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് നാരുകളടങ്ങിയ ഭക്ഷണം, തവിടുകളയാത്ത ധാന്യങ്ങള്‍, കറിവേപ്പില, മുരിങ്ങയ്ക്ക, ബീന്‍സ്, നെല്ലിക്ക, പേരയ്ക്ക, ഈന്തപ്പഴം എന്നിവയെല്ലാം നാരുകളാല്‍ സമ്പുഷ്ടമാണ്. ഇങ്ങനെ എല്ലാത്തരം ഘടകങ്ങളും ശരീരത്തിന് വളരെ അത്യാവശ്യമാണ്.