in , ,

അറിയണം നമ്മുടെ കൊച്ച് നാട്ടിലേക്ക് ലഹരി വരുന്ന വഴി

Share this story

നമ്മുടെ നാട് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയഭീഷണിയായി മാറിയിരിക്കുകയാണ് ലഹരി. ലഹരിയെ നേരിടാനുള്ള വഴികളാണ് നമ്മുടെ ഭരണകൂടവും രക്ഷിതാക്കളും ആലോചിക്കുന്നത്. ലഹരി നമ്മുടെ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സറാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും നമ്മുടെ രാജ്യത്തേക്ക് ലഹരി ഒഴുകുന്നുണ്ട്.
ബൊളീവിയ, ദക്ഷിണാഫ്രിക്ക, അഫ്്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നു നേരിട്ടാണ് കേരളത്തിലെ്സ്‌കൂളുകളുടെ മുറ്റത്തേക്കു ലഹരിയെത്തുന്നത്.
ബോളീവിയ, കൊളംബിയ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങി പലരാജ്യങ്ങളില്‍ നിന്നാണ് നിന്നാണു ലഹരിയുടെ വഴികള്‍ തുറക്കുന്നത്. യുണൈഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യു.എന്‍.ഒ.ഡി.സി) റിപ്പോര്‍ട്ട് പ്രകാരം രാജ്യാന്തര ലഹരികടത്തിന്റെ ഉറവിടമായ ‘ബൊളീവിയന്‍ കാര്‍ട്ടല്‍’ ഇന്ത്യയില്‍ സജീവമാണ്. അതിന്റെ വേരുകള്‍ കേരളത്തില്‍ വരെയുണ്ട്. എന്നുവച്ചാല്‍ നമ്മുടെ സ്‌കൂള്‍മുറ്റം വരെ.
രാജ്യാന്തര ലഹരിവ്യാപാര രംഗത്തെ പുതിയ ക്രിമിനല്‍ സിന്‍ഡിക്കറ്റുകളെയാണ് കാര്‍ട്ടലുകള്‍ എന്നുവിളിക്കുന്നത്. നേരിട്ടുള്ള മാഫിയ തലവന്മാര്‍ ഒതുങ്ങിയതോടെ രൂപപ്പെട്ട സംഘടിത കൂട്ടുകള്‍ വിവിധ രാജ്യങ്ങളില്‍ അവര്‍ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തും. ബൊളീവിയന്‍ കാര്‍ട്ടലിന്റെ വലിയ വിപണിയായ ഓസ്്ട്രേലിയയില്‍ ഗ്രാമിനു 35,000 രൂപ വിലമതിക്കുന്ന മെത്ത്, 20,000 രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ എന്നിവ ഇന്ത്യ വഴിയാണു കാടുതല്‍ കടത്തുന്നതെന്നും യുഎന്‍ഒഡിസിയുടെ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പു നല്‍കുന്നു.

ചില ഡാര്‍ക്നെറ്റുകള്‍ വഴി കുറിയര്‍ സര്‍വീസിലൂടെയും മറ്റുമെത്തുന്ന ലഹരിയുടെ വരവ് നിയന്ത്രിക്കാനോ കണ്ടെത്താനോ മാര്‍ഗമില്ലാതെ നമ്മുടെ നിയമസംവിധാനങ്ങള്‍ ഇരുട്ടില്‍ തപ്പുമ്പോഴാണ് ബൊളീവിയന്‍, കൊളംബിയന്‍ കാര്‍ട്ടലുകള്‍ പിടിമുറുക്കുന്നത്. ബൊളീവിയന്‍ ലഹരി കാര്‍ട്ടലിന്റെ കണ്ണികള്‍ ഇന്ത്യയിലെ ഇരുപതിലധികം നഗരങ്ങളില്‍ സജീവമാണെന്ന് യുഎന്‍ഒഡിസി പറയുന്നു.

ഗോവന്‍ ബെല്‍റ്റ്
എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഒരിക്കല്‍ എറണാകുളത്തുനിന്നു പിടിച്ച പ്രതിയുമായി ഗോവയിലേക്കു തിരിച്ചു. അയാള്‍ നല്‍കിയ വിവരമനുസരിച്ച് സംഘം ഗോയയിലെ ചില ഡാര്‍ക്പോയിന്റുകളിലെത്തി. ആഫ്രിക്കക്കാരായ ചിലര്‍ നിരന്നുനില്‍ക്കുന്നു. അരയില്‍ ഒരു ബെല്‍റ്റ്, അതില്‍ കുറെ കള്ളികള്‍, ഓരോന്നിലും ഓരോ ലഹരിയാണ്. ചോദിക്കുന്നതനുസരിച്ച്് ഓരോ സിബ് തുറന്ന് അതില്‍നിന്നു മരുന്ന് എടുത്തുനല്‍കും. പണം കൃത്യമായി നല്‍കണം. ഒരു സിബ് തുറന്നാല്‍ കിട്ടുന്നതു തോക്കാണ്. കേരളത്തില്‍ നിന്ന് 18 തികയാത്ത കുട്ടികള്‍ ബൈക്കില്‍ ഗോവയില്‍ പോയി മരുന്നു സംഘടിപ്പിച്ചുവരുന്നുണ്ട്.

കൊച്ചുപിള്ളേരെയാ വിലയിടുന്നത്
പെകുട്ടികളിലേക്കു ലഹരി വസ്തുക്കളെത്തുന്ന വഴി അന്വേഷിച്ചപ്പോള്‍, ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥനാണ്. ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്. ലഹരിക്കിടമയാണ്. വടക്കന്‍ കേരളത്തിലെ ഏജന്റുമാരുമായി അടുത്തബന്ധം. 6 മാസം മുന്‍പ്, അമിത അളവില്‍ ബ്രൗണ്‍ ഷുഗര്‍ കുത്തിവച്ച് അടുത്തു സൂഹൃത്ത് കണ്‍മു്ന്നില്‍ മരിച്ചവീണതോടെ ലഹരിയുടെ പിടിയില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. മറ്റെല്ലാം വേണ്ടന്നു വച്ചെങ്കിലും കഞ്ചാവില്ലാതെ ജീവിക്കാന്‍ പറ്റില്ല. ‘ഞാനൊക്കെ പെട്ടുപോയതാ. എപ്പോ വേണമെങ്കിലും തീരും. കൊച്ചുപിള്ളേരെയാ അവന്മാരുവലയിടുന്നത്. അവരു നശിച്ചുപോകാതിരിക്കട്ടെ- എന്ന മുഖവുരയോടെയായിരുന്നു സംസാരം.

ഇപ്പോള്‍ കുറച്ചു ലഹരിവസ്തുക്കള്‍ കിട്ടാന്‍ എ്ന്തു ചെയ്യണം?

കഞ്ചാവ് മതിയെങ്കില്‍ നിങ്ങള്‍ക്ക് ഈ സിറ്റിയില്‍ത്തന്നെ പലേടത്തും കിട്ടും. (ചില സ്‌കൂളുകളുടെ പേരു പറഞ്ഞിട്ട്) തൊട്ടടുത്ത കടകളില്‍ കിട്ടും. കൂടുതല്‍ വേണമെങ്കില്‍ പാഴ്സലിന് 25,000 രൂപയ്ക്ക് പാളയം മാര്‍ക്കറ്റിനടുത്ത് ഒരാള്‍ തരും. ഹോസ്റ്റലിലെ ന്യൂ ഇയര്‍ ആഘോഷത്തിനാണെന്നു പറഞ്ഞാല്‍ മതി. ഒരു പാഴ്സല്‍ രണ്ടേകാല്‍ കിലോ ഉണ്ടാകും. ഒരാള്‍ പരിചയപ്പെടുത്തണം. അതിനു ഞാന്‍ മതി.

കഞ്ചാവല്ല, മറ്റുള്ളവ കിട്ടാനോ?

കോഴിക്കോട്ട് ലേഡീസ് ഹോസ്റ്റലുകളിലേക്കും മറ്റും സ്പ്ലൈ പോകുന്നത് കുന്നമംഗലത്തുള്ള…… വഴിയാണ്. ആള്‍ടെ നമ്പര്‍ തരാം…. കോളജില്‍ പഠിക്കുന്ന കുട്ടിയാണ്. ഇന്നാള്…..ന്റെ കൂടെ കാറില്‍ വന്നത് ഓര്‍മയില്ലേ എന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തിയാല്‍ മതി. ന്യൂഇയര്‍ പ്രമാണിച്ച് ബെംഗ്ളൂരുവിലും ആന്ധ്രയിലും കുറച്ചുപേര്‍ പോയിട്ടുണ്ട്. അവര്‍ തിരിച്ചെത്തി സാധനം കയ്യില്‍വന്നാല്‍ ഇയാളുടെ ഫോണ്‍ ഓണാകും. വിവരം ശേഖരിക്കാനാണെങ്കില്‍ നിങ്ങള്‍ ഒളിക്യാമറയുമായി പോകണമെന്നൊന്നുമില്ല. ഫോണില്‍ വീഡിയോ എടുത്താലും തിരിച്ചിയാനുള്ള ബോധത്തിലൊന്നുമാകില്ല.

സ്റ്റഫ് വിറ്റഴിക്കുന്ന രീതി
സ്ഥിരം കക്ഷികളുണ്ടാകും. പിന്നെ ടൗണില്‍ 12 ഏജന്റുമാരുണ്ട്. പലനാടുകളില്‍നിന്ന് അവര്‍ക്കു വന്നുകിടക്കുന്ന ഓര്‍ഡറനുസരിച്ച് സ്പ്ലൈ ചെയ്യും. പുതിയ കണ്ണി ചേര്‍ക്കുന്നതു സ്‌കൂള്‍ പിള്ളേരെയാണ്. കാശ് ഉടനെ വെണമെന്നില്ല. എത്രയും വേഗം വിറ്റൊഴിവാക്കാനാണു നോക്കുക. പണം കിട്ടാതെ വന്നാല്‍ പിള്ളേരെ ബ്ലേഡ് വച്ചു വരയും. അപ്പോള്‍ അവന്‍ മോഷ്ടിച്ചാണേലും പണം തരും.

ഏജന്റുമാര്‍ വഴിയല്ലാതെ വരുന്നുണ്ടോ?
കോളേജ് ഹോസ്റ്റലുകളിലേക്കു കുറിയര്‍ വഴി എല്‍എസ്ഡി വരുന്നുണ്ട്. ചെറിയയൊരു പേപ്പറില്‍ ഏകദേശം 800 സ്റ്റാംപ് കൊ്ള്ളും. അത്ര ചെറുതാണ്. (ഇത്തരം 7 സ്റ്റാപ് ഒരുമിച്ച് കൈവശം വച്ചാല്‍ 20 വര്‍ഷം വരെയാണ് തടവ്). പുസ്തകങ്ങളാണു കുറിയറില്‍ വരിക. അതിന്റെ പേജുകള്‍ക്കിടയില്‍ ഉപയോഗിക്കുന്നതു പെണ്‍കുട്ടികളാണ്. ശരീരത്തിലെവിടെയും സൂക്ഷിക്കാം. കണ്ടുപിടിക്കാന്‍ പറ്റില്ല.

ഡാര്‍ക് വെബ് (ഓണ്‍ലൈന്‍) വഴി വരുന്നില്ലേ?
അങ്ങനെ വരുന്നതു ബെംഗ്ലൂരുവിലേക്കാണ്. അവിടെ ഇതിന്റെ യൂസര്‍നെയിമൊക്കെ ഉള്ള നമ്മുടെ ആള്‍ക്കാരുണ്ട്. വിളിച്ചുപറഞ്ഞാല്‍ സാധനം കിട്ടും. ബെംഗ്ലൂരുവില്‍ എത്തുന്ന സാധനം ഞങ്ങള്‍ പോയി നേരിട്ടു കൊണ്ടുവരും. മിക്കവാറും ബൈക്കിലാകും. അല്ലെങ്കില്‍ ട്രെയിനില്‍ കാരിയര്‍മാര്‍ കൂടുതലുള്ളതും കൊച്ചിയിലും കോഴിക്കോട്ടുമാണ്.

പൊടിയും (ബ്രൗണ്‍ ഷുഗര്‍) ഇങ്ങനെ തന്നെയാണോ എത്തിക്കുന്നത്
പൊടി എടുക്കാന്‍ പോകുന്നത് അജ്മേറിലും ബെംഗ്ലൂരുവിലുമാണ്. അവിടെ ആഫ്രിക്കക്കാര്‍ ഇതുണ്ടാക്കുന്ന ചേരിയുണ്ട്. ഞാന്‍ പോയിട്ടുണ്ട്. നമ്മളീ വാറ്റുചാരായം ഉണ്ടാക്കുന്നതുപോലെ കുക്കറില്‍ ഉണ്ടാക്കിയെടുക്കുകയാണ് അവിടം. ഗ്രാമിന് 70 രൂപയ്ക്ക് അവിടന്നു കിട്ടും. ഒരു ഗ്രാം വച്ച് 20 പാക്കറ്റ് ഉണ്ടാക്കാം. ഇവിടെ പാക്കറ്റിന് 500 രൂപയ്ക്കാണു വില്‍പന.

കുട്ടികളെ ഇതിലേക്കെത്തിക്കുന്ന ട്രിക്ക്

അതീ അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലെ കുട്ടികളെയാണു കണ്ണിചേര്‍ക്കുക. ഇതു വലിയ ഹീറോയിസമാണെന്ന രീതിയില്‍ കാണിച്ചുകൊടുക്കും. പിള്ളേരാകുമ്പോള്‍ പെട്ടെന്ന് ആവേശമാകും. അങ്ങനെ കുടുങ്ങും. ഞാനൊക്കെ അങ്ങനെ കുടുങ്ങിയതാണ്ാ സാധനം ആദ്യം സൗജന്യമായി കൊടുക്കും. പിന്നെ പണവുമായി ഇങ്ങോട്ടു വന്നു ചോദിച്ചോളും.

ഇക്കൊല്ലം കേരളത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുകള്‍ 2640
പോലീസ് പിടികൂടിയ കേസുകള്‍
കഞ്ചാവ്- 1424 കിലോ, 970 ഗ്രാം 898 മില്ലി ഗ്രാം
നിരോധിച്ച ഗുളികകള്‍- 5303 എണ്ണം
ഹഷീഷ്- ഡ്രൈ 2.875 കിലോ. ഓയില്‍ 1.254 കിലോ
എംഡിഎംഎ – 81.19ഗ്രാം
എല്‍എസ്ഡി- 5.55 ഗ്രാം
കഞ്ചാവ് ചെടികള്‍- 916
ചരസ്- 54 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ – 137.16ഗ്രാം

കേരളത്തിലേക്ക് ലഹരിയുടെ കുത്തൊഴുക്ക്: തടയാനാകാതെ അധികൃതര്‍

രുചിയൂറും പൊട്ടറ്റോ ബോള്‍സ്