ഒന്‍പതുതു വയസുകാരനായ ക്വാഡന്‍ വൈയ്ല്‍സ് എന്ന ഓസ്‌ട്രേലിയന്‍ ബാലനെ ഉയരക്കുറവിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കിയപ്പോള്‍ ഒരു കത്തിതരു എനിക്ക് മരിക്കണം എന്ന് അമ്മയോട് പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞ വീഡിയോ ലോകം കണ്ടത് കടിച്ചമര്‍ത്തിയ വേദനയോടെയാണ്.
വളര്‍ച്ച മുരടിച്ച അവസ്ഥലായ ക്വാഡന്‍ പൊട്ടിക്കരയുന്ന വീഡിയോ അമ്മ യരഖാ ബെയ്ല്‍സ് പുറത്ത് വിട്ടത് മുതല്‍ ഭിന്നശേഷിക്കാരോട് സമൂഹത്തിന്റെ പെരുമാറ്റത്തെ കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെട്ട് തുടങ്ങി. ഹോളിവുഡ് സൂപ്പര്‍താരം ഹ്യൂ ജാക്കമാന്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ക്വാഡനു പിന്തുണയുമായി രംഗത്തു വന്നു. ക്വാഡനെ സിഡ്‌നിലാന്‍ഡിലേക്ക് അയക്കാനുള്ള ങനസമാഹരണത്തിന് തുടക്കമിട്ടത് ഇന്നലെ മൂന്ന് ലക്ഷം ഡോളര്‍ കവിഞ്ഞു. മാത്രമല്ല ഇന്നലെ ക്യുന്‍സ്ലാന്‍ഡില്‍ ഓസ്‌ട്രേലിയന്‍ ദേശീയ രഘ്ബി ടീം ന്യൂസിലാന്റ് ടീമിനെതിരെ സൗഹൃദ മത്സരം കളിക്കാനെത്തിയത് ക്വാഡന്റെ നേതൃത്വത്തിലായിരുന്നു. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ക്വാഡന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രഗ്ബി ടീമിലൈ കളിക്കാരനാവുക എന്നത്. ഇതറിഞ്ഞ ടീം ക്വാഡനെ ടീമിനെ നയിക്കാന്‍ വിളിക്കുകയായിരുന്നു.