- Advertisement -Newspaper WordPress Theme
FEATURESഅവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ അവധിയില്‍ പ്രവേശിച്ചവര്‍ ഉടന്‍ തന്നെ പ്രവേശിക്കണം.

ആശുപത്രികളില്‍ താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കാനും തീരുമാനമായി. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണയെ നേരിടാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും, അതിന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ട് ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme