- Advertisement -Newspaper WordPress Theme
FEATURESആരോഗ്യസംരക്ഷണത്തിന് വെളുത്തുള്ളിപ്പുല്ല്

ആരോഗ്യസംരക്ഷണത്തിന് വെളുത്തുള്ളിപ്പുല്ല്

ആരോഗ്യസംരക്ഷണത്തിന് ഇലക്കറികള്‍ കൂടിയേതീരൂ എന്ന തിരിച്ചറിവില്‍ നിന്ന് നാം കണ്ടെത്തിയ പുതുമുഖമാണ് വെളുത്തുള്ളിപ്പുല്ല്: ഇത് വിളിപ്പേരാണ്. യഥാര്‍ത്ഥപേര് ഗാര്‍ളിക് ചൈലവ്. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും ബന്ധു. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഒക്കെ കാണാം. പുതുമുഖമെങ്കിലും 4000 വര്‍ഷത്തിലേറെയായി ഇത് ഏഷ്യയുടെ വിവിധഭാഗങ്ങളില്‍ ഉപയോഗത്തിലുണ്ട്. നമ്മടെ കാലാവസ്ഥയിലും ഇത് നന്നായി വളരും. ഇതിന്റെ ഇലകളും പൂക്കളുമാണ് കറികള്‍ക്ക് സ്വാദുംസുഗന്ധവും നല്‍കാന്‍ ഉപയോഗിക്കുന്നത്. ഇലകള്‍ സൂപ്പ്, സാലഡ്, ഇറച്ചി സാന്‍ഡ് വിച്ച്, മുട്ടക്കറി എന്നിവയില്‍ ചേര്‍ക്കാന്‍ ഉത്തമം.

ബഹുവര്‍ഷ ചെടി
മണ്ണിനടിയിലെ ഉള്ളിക്കുടങ്ങളില്‍ (വിത്ത് കിടങ്ങ്) നിന്ന് നാരുപോലെ ഉള്ളുപൊള്ളയായ നേര്‍ത്തനീളന്‍ ഇലകള്‍. പൊട്ടിവളരുന്നു. ഇലകള്‍ ഉള്ളിയുടെ പോലെ ഉരുണ്ടതല്ല. ഇതിന്റെ മണ്ണിനടിയിലെ ഭാഗം കഴിക്കാന്‍ നന്നല്ല. 25 സെന്റിമീറ്റര്‍ ഉയരം. പൂക്കള്‍ക്ക് നക്ഷത്രാകൃതിയും വെള്ളനിറവും സുഗന്ധവുമുണ്ട്. നല്ല വെളിച്ചം വേണം. വിത്ത് പാകിയും ചെടിച്ചുവട്ടില്‍ വളരുന്ന കുഞ്ഞുതൈകള്‍ ഇളക്കി നട്ടും പുതിയ ചെടി വളര്‍ത്താം. തൈകള്‍ തമ്മില്‍ പത്തു സെന്റിമീറ്റര്‍ അകലം. മണ്ണിനടിയിലെ ഉള്ളിക്കൂടത്തിന്റെ വേരുകള്‍ നീക്കി സ്യൂഡോമോണസില്‍ മുക്കി നട്ടാല്‍ കരുത്തോടെ വളരും. രോഗ ബാധകള്‍ വരില്ല.

ചട്ടിയിലും വളര്‍ത്താം.
വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവ ഇടയ്ക്കു ചേര്‍ക്കാം. തടത്തില്‍ പുതയിന്നത് ഗുണം ചെയ്യും. വരള്‍ച്ചയിലും പിടിച്ചുനില്‍ക്കും. തക്കാളി, റോസ് എന്നിവയോടൊപ്പം നട്ടുവളര്‍ത്തിയാല്‍ വണ്ടും മുഞ്ഞയും ഒന്നു് അവയെ പിടികൂടില്ല. വിത്തു പാകി വളര്‍ത്തുമ്പോള്‍ 60 ദിവസം കഴിഞ്ഞും ഇളക്കിനടുമ്പോള്‍ 20-30 കഴിഞ്ഞും വിളവെടുക്കാം. ഇലകള്‍ക്ക് ഏതാണ്ട് ആറിഞ്ച് ഉയരമാകും. ആദ്യം തണ്ടിലുണ്ടാകുന്ന പൂക്കള്‍ നുള്ളിക്കളയണം. എങ്കിലേ തണ്ട് തുടര്‍ന്ന് വളരൂ. കുറഞ്ഞത് മൂന്ന് സെന്റിമീറ്റര്‍ തണ്ടു നിര്‍ത്തി വിളവെടുത്താന്‍ ചെടി വീണ്ടും വളര്‍ന്ന് ഒരിക്കല്‍കൂടി മുറിക്കാന്‍ കഴിയും. ചട്ടിയിലും വളര്‍ത്താം.

ഇലകളും, പൂത്തലപ്പും ഭക്ഷ്യയോഗ്യമാണ്. ജീവകം സി.ബി.1, ബി2, കരോട്ടിന്‍, കാല്‍സ്യം, ഇരുമ്പ് എ, മാംസ്യം, നാര് എന്നിവയുടെ സ്രോതസ്സാണിത്. അടുക്കളയില്‍ ഭക്ഷ്യവിഭവങ്ങള്‍ക്കു സ്വാദും സുഗന്ധവും നല്‍കാന്‍ ഗാര്‍ളിക് ചൈവ് ഉപയോഗിക്കാം. മാത്രമല്ല വെളുത്തുള്ളിയുടെ രൂക്ഷഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും ഇതൊരു ആശ്വാസമാണ്. വിവരങ്ങള്‍ക്ക്: 9448306909

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme