in

ആസ്ത്മ ബോധവത്ക്കരണവുമായി കിംസ്‌ഹെല്‍ത്ത്

Share this story

തിരുവനന്തപുരം: ലോക ആസ്ത്മാ ദിനാചരണത്തിന്റെ ഭാഗമായി കിംസ്‌ഹെല്‍ത്തിലെ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആസ്ത്മ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. കിംസ്‌ഹെല്‍ത്തിന്റെ ഹരിത ദൗത്യങ്ങളുടെ ഭാഗമായി ആസ്ത്മാ ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ ഉപയോഗശേഷം നിക്ഷേപിക്കുന്നതിനുളള ജൈവമാലിന്യ സംസ്‌കരണ ബിന്നുകളും സ്ഥാപിച്ചു.

ചുമ, ശ്വാസതടസ്സം തുടങ്ങിയ ആസ്ത്മ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും കൃത്യസമയത്ത് ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ മറ്റു സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആസ്ത്മാ ദിനാചരണ ബോധവത്ക്കരണത്തിന്റെ ഉദ്ഘാടനത്തില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. മുന്‍കൂര്‍ ചികിത്സ തേടിയാല്‍ ആസ്ത്മ നിയന്ത്രിക്കാനാകും. ആസ്ത്മാ ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ ഉപയോഗശേഷം നിക്ഷേപിക്കുന്നതിനുളള ജൈവമാലിന്യ സംസ്‌കരണ ബിന്‍ സ്ഥാപിക്കാനായത് നേട്ടമാണ്. ഇത്തരം പ്ലാസ്റ്റിക് നിര്‍മ്മിത ഉപകരണങ്ങള്‍ ശരിയായി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ അത് പരിസ്ഥിതിക്ക് ഹാനികരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മേയ് മാസത്തെ ആദ്യ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മാ ദിനമായി ആചരിക്കുന്നത്. ആസ്ത്മയെ ഫലപ്രദമായി നേരിടേണ്ടതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ദിനാചരണ ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 15-20 ദശലക്ഷം ആസ്ത്മാ രോഗികള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ എല്ലാ പ്രായക്കാരും ഉള്‍പ്പെടുന്നു. ‘ആസ്ത്മാ ചികിത്സയിലെ വിടവ് നികത്തല്‍’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം.

കിംസ്‌ഹെല്‍ത്ത് പള്‍മോണോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. പി അര്‍ജുന്‍, ഡോ. കെ എ അമീര്‍, ഡോ. എം ജോഷി, ഡോ. വിനോദ് കുമാര്‍ കേശവന്‍, ഡോ. സുദിന്‍ കോശി, ഡോ. രോഹിത് എസ്, ഡോ. സുജിത് വര്‍ഗീസ് എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആയുസ്സും ആഹാരവും പിന്നെ ആരോഗ്യവും

ഹൃദയാഘാതം കൂടുതല്‍ സ്ത്രീകളിലോ, പഠനങ്ങള്‍