in , ,

ഇന്ത്യന്‍ നേവിയിലെ ആദ്യ വനിതാ പൈലറ്റ് ശിവാംഗി പറയുന്നു, നിങ്ങളില്‍ വിശ്വസിക്കുക, കഠിനാധ്വാനം ചെയ്യുക, എനിക്കു കഴിയുമെങ്കില്‍ ആര്‍ക്കു വേണമെങ്കിലും നേടാം

Share this story

പറക്കാന്‍ ചിറകുകള്‍ ലഭിച്ചപ്പോള്‍ എന്റെ സ്വപ്നം പൂവണിഞ്ഞു. ഇന്ത്യന്‍ നേവിയുടെ ആദ്യ വനിതാ പൈലറ്റ് ആകുമെന്നു ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ബീഹാര്‍ മാസാഫര്‍പൂര്‍ സ്വദേശിയായ ശിവാംഗി പറയുമ്പോള്‍ ആ വാക്കുകളില്‍ ആത്മവിശ്വാസം. ഇന്ത്യന്‍ നേവിയിലെ ആദ്യ വനിതാ പൈലറ്റായി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ 24-ാം വയസ്സില്‍ രാജ്യമറിയുന്ന പെണ്‍കുട്ടിയായി, അവള്‍. ഇത് വളരെ നല്ല അനുഭവമാണ്. അതോടൊപ്പം ഉത്തരവാദിത്തവും അവയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ശിവാംഗി പറയുന്നു. ഡോര്‍ണിയര്‍ കണ്‍വെന്‍ഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശിവാംഗി കൊച്ചി ദക്ഷിണ നാവിക കമാന്‍ഡില്‍ ട്രെയ്നി ഓഫിസറാണ്.
പത്തു വയസ്സുള്ളപ്പോള്‍ മുത്തച്ഛനോടൊത്തു വീടിനടുത്തു തിരഞ്ഞെടുപ്പുറാലി കാണാന്‍ പോയതാണു ശിവാംഗി. മൈതാനത്ത് മന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയപ്പോള്‍ ആ കുഞ്ഞു കണ്ണുകള്‍ തേടിയതു കോപ്റ്റര്‍ പറത്തിയ പൈലറ്റിനെയാണ്. പൈലറ്റ് എന്ന സ്വപ്നം മനസ്സിലുടക്കുന്നത് അപ്പോഴാണ്. സിക്കിം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എന്‍ജിനീയറിംഗ് പഠനത്തിനുശേഷം എസ്.എസ്.ബി ടെസ്റ്റ് വിജയിച്ചാണു നേവിയുടെ ഭാഗമാകുന്നത്.
നേവിയിലെ ട്രേനിംഗ് കാലത്ത് ഓട്ടം, ചാട്ടം, നീന്തല്‍, ഡ്രില്‍ തുടങ്ങിയ കായികപരിശീലനങ്ങള്‍ക്കൊപ്പം എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളും ഉണ്ടായിരുന്നു. ഫൈ്ളയിംഗ് ട്രെയിനിംഗ് അത്ര എളുപ്പമല്ല. വളരെയധികം കഠിനപ്രയത്നം ചെയ്യണം. എന്നാല്‍ നിങ്ങള്‍ക്കു ചിറകുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അതിനെല്ലാം അര്‍ഥമുണ്ടാകും.
ഡോര്‍ണിയര്‍ സര്‍വെ ലന്‍സ് എയര്‍ക്രാഫ്റ്റ് , പട്രോളിങ്ങിന് ഉപയോഗിക്കുന്ന വിമാനമാണ്. കൂടുതല്‍ സമയം പറക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. തിരച്ചില്‍, റെസ്‌ക്യൂ എന്നിവയ്ക്കാണു കൂടുതലായും ഉപയോഗിക്കുന്നത്. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്.
വരയ്ക്കാന്‍ ഒരുപാടിഷ്ടമാണ്. അതുപോലെ യാത്രകളും. സിക്കിം ആണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. നോവലുകള്‍ വായിക്കാറുണ്ട്. ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ അച്ഛന്‍ ഹരിഭൂഷന്‍ സിങ്ങും അമ്മ പ്രിയങ്കയും സഹോദരങ്ങളായ ജാഗ്രതിയും, ഹര്‍ഷും ശിവാംഗിയുടെ നേട്ടങ്ങളില്‍ കൂടെയുണ്ട്.

എനിക്കു കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും
നിങ്ങളില്‍ നിങ്ങളില്‍ വിശ്വസിക്കുക. കഠിനാധ്വാനം ചെയ്യുക. എനിക്കു കഴിയുമെങ്കില്‍ ആര്‍ക്കു വേണമെങ്കിലും നേടാം. ഒരിക്കല്‍പ്പോലും വനിതയാണെന്നതിന്റെ പേരില്‍ വേര്‍തിരിവ് തോന്നിയിട്ടില്ല. ശരിക്കും ആളുകള്‍ നമ്മെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണം വളരെ ഇഷ്ടം. വ്യത്യസ്തത പരീക്ഷിക്കാനും തയ്യാര്‍. പിന്നെ, പെറ്റ്സുമായി കളിക്കാന്‍ ഇഷ്ടമാണ്. മനസ്സ് വളരെ റിലാക്സഡ് ആകും.

കറ്റാർവാഴ മാത്രം മതി, മുഖം തിളങ്ങാൻ ….

കാബേജ് ജ്യൂസ് ദിവസവും കുടിച്ചാൽ ഗുണം പലതു ആണ്