ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് വെജിറ്റേറിയന്‍ വിഭവങ്ങള്‍. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷല്‍ ഗുജറാത്തി ജിഞ്ചര്‍ ടി, ഐസ് ടീ, കരിക്കിന്‍ വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവില്‍ ഇടംപിടിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ഡെണാള്‍ഡ് ട്രംപ്, ഭാര്യ മിലാന ട്രംപ്, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവര്‍ ഇന്ത്യയിലെത്തുന്നത്. ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനും ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല. ഗുജറാത്തി ശൈലിയില്‍ തയ്യാറാക്കിയ സസ്യാഹാരം മാത്രമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ട്രംപ് വരുന്ന ദിവസം പ്രാധാന്യമുള്ളതാമെന്നും യുഎസ് പ്രസിഡന്റിനുവേണ്ടി പ്രത്യേകം ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുരേഷ് ഖന്ന പറഞ്ഞു. എല്ലാ ഭഷ്യവിഭവങ്ങളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
in FEATURES, FOOD, SOCIAL MEDIA