spot_img
spot_img
HomeHEALTHഇന്ന് ലോക നഴ്‌സ് ദിനം,ആരോഗ്യവകുപ്പില്‍ ആറുമാസമായി നിയമനംകാത്ത് നഴ്‌സുമാര്‍

ഇന്ന് ലോക നഴ്‌സ് ദിനം,ആരോഗ്യവകുപ്പില്‍ ആറുമാസമായി നിയമനംകാത്ത് നഴ്‌സുമാര്‍

ആരോഗ്യവകുപ്പിലെ സറ്റാഫ്‌നഴ്‌സ് (ഗ്രേഡ്-2) ജില്ലാതല റാങ്കുലിസറ്റുകള്‍ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും നിയമനങ്ങള്‍ ഇഴയുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് എല്ലാ ജില്ലകളിലെയും റാങ്കുലിസ്റ്റു്കള്‍ വന്നത്. 200 മുതല്‍ 500 വരെ ഉദ്യോഗര്‍ഥികളാണ് ഓരോ ജില്ലയിലും റാങ്കുലിസ്റ്റിലുളളത്. കാലാവധി അവസാനിച്ച മുന്‍ റാങ്കുലിസറ്റില്‍ ഒഴിവുവന്ന എന്‍.ജെ.ഡി. നിയമനങ്ങള്‍ മാത്രമേ ഈ ലിസ്റ്റില്‍ നിന്ന് ഇതുവരെ നടന്നിട്ടുളളൂ. പുതുതായി ഒരു ഒഴിവുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ഒഴിവുകള്‍ ഇല്ലെന്നാണ് റാങ്ക്‌ഹോള്‍ഡോഴ്‌സ് അസോസിയേഷന്‍ നല്‍കിയ വിവരാവകാശ അപേക്ഷകള്‍ക്ക് ആരോഗ്യവകുപ്പിന്റെ മറുപടി.

എന്‍.ജെ.ഡി. നിയമനം ഇങ്ങനെ

483 പേരുളള തിരുവനന്തപുരം ജില്ലാ ലിസ്റ്റ്ില്‍നിന്ന് ഒരാളെപ്പോലും എടുത്തിട്ടില്ല. കണ്ണൂര്‍-20, കോഴിക്കോട്-12, മലപ്പുറം-21, ത്യശ്ശൂര്‍-20, ആലപ്പുഴ-13, എറണാകുളം-19 എന്നിങ്ങനെയാണ് വിവിധജില്ലകളില്‍ മുേേന്‍ാൈ14
ാങ്ക്‌ലിസ്റ്റിലെ എന്‍.ജെ.ഡി. ഒഴിവുകളിലേക്ക് പുതിയ ലിസ്റ്റില്‍നിന്ന് എടുത്തവരുടെ എണ്ണം. ഇടുക്കിയില്‍ രണ്ടുപേരെയും പത്തനം തിട്ടയില്‍ നാലുപേരെയുമാണ് നിയമിച്ചത്.

താത്കാലിക നിയമനം ഇഷ്ടംപോലെ

ആരോഗ്യവകുപ്പിന്റെ ആശുപ്രതികളില്‍ പി.എസ്.സി. റാങ്കുലിസ്റ്റിനെ നോക്കുകുത്തിയാക്കി, മാലാഖക്കൂട്ടം എന്നൊക്കെ പേരിട്ട് താത്കാലിക നിയമനങ്ങള്‍ നടത്തുകയാണെന്ന് റാങ്ക്‌ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പറയുന്നു എല്ലാ ജില്ലകളിലും താത്കാലിക നിയമനങ്ങള്‍ നടക്കുന്നതിനാല്‍ നിലവിലുളള ഒഴിവുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.വര്‍ഷങ്ങളുടെ അധ്വാനഫലമായി റാങ്കുലിസ്റ്റില്‍ ഇടം പിടിച്ചവരുടെ അവസരമാണ് ഇതു മൂലം ഇല്ലാതാകുന്നത്.

- Advertisement -

spot_img
spot_img

- Advertisement -