in

ഉറങ്ങിയില്ലെങ്കില്‍ പണികിട്ടും

Share this story

എല്ലാം മറന്നൊരു ഉറക്കത്തോളം സുഖകരമായ മറ്റൊന്നില്ല. പകലന്തിയോളമുള്ള അധ്വാനം കഴിഞ്ഞ് ഗാഢമായൊന്ന് ഉറങ്ങാൻ ആഗ്രഹിക്കാത്തവരില്ല. ഇന്നത്തെ ഉറക്കം നാളേയ്ക്കുള്ള മുതല്ക്കൂട്ടാണെന്നു കൂടി വേണം കരുതാൻ .. എന്നാൽ ഇന്നത്തെ ലൈഫ്& സ്റ്റൈല് രോഗങ്ങളിൽ ചിലത് ഉറക്കക്കുറവിനാൽ ;ഉണ്ടാകുന്നതുമാണ്. ചെറിയ പ്രായത്തിലെ ഉറക്കുറവ് അഥവാ സ്ലീപിങ് ഡെപ്റ്റ് പിന്നീട് പല രോഗങ്ങ മുള്ള കെണിയാണെന്ന് ഡോക്ടർ മാര് സാക്ഷ്യപ്പെടുത്തുന്നു. ആറു മണിക്കൂറില് ; കുറവാണ് ഒരാള് ; ഉറങ്ങാനെടുക്കുന്ന സമയമെങ്കില് അത് ഭാവിയില് ; ഹൃദ്രോഗം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്ക്കെല്ലാം കാരണമാകുന്നു.

ഇതു വിചാരിച്ച് രാത്രി മുഴുവന് ; കെടന്നുറങ്ങണമെന്നല്ല പറയുന്നത്. ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കുന്നവര് ; ദിവസവും രാത്രി എട്ടു മണിക്കൂർ ഉറങ്ങിയാൽ ; മതി. ഉറക്കം ഒരു നല്ല സൗന്ദര്യവർ ധക വസ്തുകൂടിയാണ്. ഉറങ്ങുന്ന സമയത്ത് ശരീരം ഒരു വളർച്ച ഹോർമോൺ പുറപ്പെടുവിക്കുന്നുണ്ട്. ഇത് കൊളാജിൻ എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടുകയും അതുവഴി തിളങ്ങുന്ന ചർമ്മം ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് മുത്തശ്ശിമാര് ;വീട്ടിലെ പെൺക്കുട്ടികളോട് സമയത്തിന് ഉറങ്ങിയെഴുന്നേല്ക്കണം എന്ന് ഉപദേശിക്കുന്നത്.

ആരോഗ്യത്തോടെയിരിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി

ടെന്നീസ് താരം സാനിയമിര്‍സ തടി കുറച്ചത് എങ്ങനെയന്നറിയേണ്ടേ… ഇതാ കേട്ടോളൂ