നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഉറങ്ങാന്‍ ശരിയായ രീതിയില്‍ കിടന്നില്ലെങ്കില്‍ കഴുത്ത് വേദന, മേല്വേദന, പിടലി വേദന എന്നീ അസ്വാസ്ഥ്യങ്ങള്‍ക്കും വഴി വയ്ക്കും. തെറ്റായ രീതിയില്‍ കിടക്കുന്നതാണ് ഇങ്ങനെയുള്ള അസുഖങ്ങള്‍ക്കിടയാക്കുന്നത്. ശരിയായ രീതിയില്‍ കിടന്നുറങ്ങുന്നത് ഇത്തരം വേദനകളെ മാറ്റി നിറുത്താനും നല്ല ഉറക്കം കിട്ടാനും സാധിക്കും.
ഫീറ്റല്‍ പൊസിഷന്‍ ആണ് ഉറങ്ങാന്‍ ഏറ്റവും മികച്ച രീതിയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാലുകള്‍ നെഞ്ചുവരെ ചുരുട്ടിവച്ച് ഉറങ്ങുന്ന രീതിയാണിത്. കാലും കൈയും ചുരുട്ടി വച്ച് ഒരു ബോളിന്രെ ആകൃതിയില്‍ ആയിരിക്കും ഇത്തരം ഉറക്കം. കൂര്‍ക്കം വലി, നടുവേദന എന്നിവ കുറയ്ക്കാനും ഈ പൊസിഷന്‍ സഹായിക്കും. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നത് നല്ലതാന്ണ്,രാത്രി വയറുനിറയെ ഭക്ഷമം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കില്‍ ഇടതുവശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നതാമ് നല്ലത്.
അതേസമയം കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും തെറ്റായ ഉറക്കരീതി എന്നും വിലയിരുത്തപ്പെടുന്നു. ഇത് പേശികലിലും സന്ദികളും അദിക സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇടയാക്കും, ഇങ്ങനെ ഉറങ്ങുന്നത് രാവിലെ എഴുന്നേല്ക്കുമ്പോള് കൂടുതല്‍ ക്ഷീണിതരാക്കുകയും ചെയ്യും. തലയിണയ്ക്ക് അടിയില്‍ രണ്ട് കൈകളും ചുരുട്ടി വച്ച് ഉറങ്ങുന്ന സോള്‍ജിയര്‍ പൊസിഷനും നല്ലതല്ല. കട്ടി കൂടിയ തലയിണ ഒഴിവാക്കി ഉറങ്ങാനും ശ്രദ്ധിക്കണം.