എക്‌സൈസിന്റെ കൈവശം വമ്പന്‍ മയക്കുമരുന്ന് ശേഖരം.2016 ന് ശേഷം വിവിധ കേസുകളിലായി പിടികൂടിയ തൊണ്ടിമുതലുകളുടെ മതിപ്പുവില 1500കോടി കവിയും. പൊലീസിന്റെ സഹായത്തോടെയാണ് ഇവ സൂക്ഷിക്കുന്നത്. സായുധ ക്യാമ്പുകളില്‍ പ്രത്യേക സ്‌ട്രോങ് റൂമുകള്‍ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനമിറക്കും.
എക്‌സൈസ് പിടിച്ചെടുത്ത് ഗോഡൗണില്‍ സൂക്ഷിക്കുന്ന മയക്കുമരുന്നുകള്‍ മൊത്ത വിതരണ സ്ഥാപനത്തേക്കാള്‍ കൂടുതലാണ്.കഞ്ചാവ്-5870 കിലോ, ഹാഷിഷ്-166 കിലോ, ബ്രൗണ്‍ഷുഗര്‍-750 ഗ്രാം, ഹെറോയിന്‍- 601 ഗ്രാം, എം.ഡി.എം.എ-31 കിലോ, എല്‍.എസ്.ടി-26.87 ഗ്രാം, മാജിക് മഷ്‌റൂം-164 ഗ്രാം, കൊഡീന്‍ 21 ലിറ്റര്‍ തുടഹ്ങിയവ എക്‌സൈസ് സൂക്ഷിക്കുന്നുണ്ട്.
ട്രമഡോള്‍ അടങ്ങിയ സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസിന്റെ 47,486 ഗുളികകളാണ് എക്‌സൈസിന്റെ കൈവശമുള്ളത്. 25,112 നൈട്രോസെപ്പാം ഗുളിഗകളും 103.21 ഗ്രാം അല്‍ഡപ്രസോളവും പിടികൂടിയിരുന്നു.ആംഫീറ്റമിന്‍(345 ഗ്രാം), ലോറാസെപ്പാം (646 ഗുളികകള്‍) കൊക്കെയിന്‍ (12 ഗ്രാം) എന്നിവയും ഗോഡൈണിലുണ്ട്.
മജിട്രേറ്റ് സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ച് തൊണ്ടിമുതലുകള്‍ നശിപ്പിക്കുന്ന രീതിയാണ് എക്‌സൈസ് തുടരുന്നത്. ട്രാവന്‍കൂര്‍ ഷുഗറിന്റെ മാലിന്യ സംസ്‌കരണപ്ലാന്റിലാണ് സ്പിരിറ്റ് നശിപ്പിക്കുന്നത്. നിലവാരമുള്ള സ്പിരിറ്റ് ലേലത്തിലും വില്‍ക്കുന്നുണ്ട്. കേസ് നടപടികള്‍ കഴിഞ്ഞ മയക്കുമരുന്നുകള്‍ നശിപ്പിക്കാന്‍ ഓരോ ഡിവിഷണിലും പ്രത്യേക സമിതിയുണ്ട്. എന്നാല്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ നശിപ്പിച്ച് തുടങ്ങിയിട്ടില്ല. കഞ്ചാവ് കത്തിച്ചാണ് നശിപ്പിക്കുന്നതെങ്കിലും ഉയരുന്ന പുക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ആവിയാകുന്ന എല്‍.എസ്.ടി
അന്തരീക്ഷ ഊഷ്മാവില്‍ തുറന്നിരുന്നാല്‍ ആവിയായിപ്പോകാനിടയുള്ള മയക്കുമരുന്നാണ് എല്‍.എസ്.ടി. കോടതി സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇവ് പരിശോധനയ്ക്ക് അയക്കുന്നത്. കോടതി നടപടികള്‍ക്കിടെ ഇവ ചൂടേറ്റ് ആവിയാവിപ്പോകാനിടയുണ്ട്. സ്‌ട്രോങ് റൂമികളിലെ ഉയര്‍ന്ന ചൂടും എല്‍എസ്ടിയെ അപ്രത്യക്ഷമാക്കും. എല്‍.എസ്.ടി സ്റ്റാമ്പുകള്‍ പിടികൂടിയ ഒട്ടേറെ കേസുകളുണ്ട്. എന്നാല്‍ ഇവ മയക്കുമരുന്നാണെന്ന് തെളിയിക്കാന്‍ പറ്റിയ ലാബ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. നടപടിക്കിടെ മയക്കുമരുന്ന് അന്തരീക്ഷത്തില്‍ ലയിച്ച് പോകുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം.
ലഹരിക്കേസുകള്‍ (2016-2019 സെപ്റ്റംബര്‍വരെ)
ആലപ്പുഴ-8317, കൊല്ലം-7054, പാലക്കാട്-6663, തിരുവനന്തപുരം-6487, തൃശൂര്‍-6439, എറണാകുളം-6319, കണ്ണൂര്‍-5988, മലപ്പുറം-5585, കോട്ടയം-5534, പത്തനംതിട്ട-5243, കോഴിക്കോട്-4975, കാസര്‍കോഡ്-4054, ഇടുക്കി-3663, വയനാട്-3621.
കൗമാരക്കാര്‍ കോസുകളില്‍പ്പെടുന്നതും കൂടി
2016ല്‍ 20 പേര്‍ ആയിരുന്നെങ്കില്‍ 2017ല്‍ 71 പേരും, 2018ല്‍ 77 പേരും,2019 മേയ് വരെ43 പേരും ലഹരിക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്.