in

ഏറ്റവും മികച്ച നിക്ഷേപം എന്താണ്?

Share this story

ഭാവി ജീവിതം സുഖകരമായി മുന്നോട്ടുപോകുന്നതിന് നമ്മള്‍ പലതരം ഇന്‍ഷുറന്‍സ് പദ്ധതികളിലും മറ്റും ചേരാറുണ്ട്. കാശ് പലവഴിക്കും നിക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ ജീവിതത്തിലെ ഏറ്റവും നല്ല നിക്ഷേപം എന്താണെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ നിശ്ചയമില്ല.

ആരോഗ്യമുള്ള നമ്മുടെ ശരീരം – ശരിയല്ലേ? ആരോഗ്യമുള്ള ശരീരം മാത്രമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം. നമ്മുടെ ശാരീരികാവസ്ഥകളെ ആശ്രയിച്ചാണല്ലോ ഓരോ ദിനവും മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ജീവിതം സുഖകരമാകണമെങ്കിലും ശരീരത്തെ ശ്രദ്ധിച്ചേ മതിയാകൂ.

രാപകലില്ലാതെ അധ്വാനിക്കുമ്പൊഴും ജീവിക്കാനുള്ള തത്രപ്പാടിനിടയിലും സ്വന്തം ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാതെ ഭാവി പദ്ധികള്‍ ആസൂത്രണം ചെയ്തിട്ടു കാര്യമുണ്ടോ?. ആരോഗ്യത്തെക്കുറിച്ചുള്ള അവബോധമാണ് അവയില്‍ പ്രധാനം. കൃത്യമായ വ്യായാമവും രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതുമെല്ലാം ആരോഗ്യജീവിതത്തിന് നമ്മളെ പ്രാപ്തരാക്കും. അതുകൊണ്ടുതന്നെ ആദ്യ നിക്ഷേപം നമ്മുടെ ശരീരത്തിലാകട്ടെ.

കൃത്യമായി ഭക്ഷണം കഴിക്കുകയും ജീവിതശൈലിയില്‍ ചിട്ടയൊരുക്കുകയും ചെയ്യാതെ കാശ് സമ്പാദിച്ചിട്ടോ നിക്ഷേപിച്ചിട്ടോ കാര്യമില്ലെന്ന് ഓര്‍ക്കുക. ആദ്യം രോഗം വരാതിരിക്കാനുള്ള ശ്രദ്ധ ചെലുത്തുകയും വന്നാല്‍ ശരിയായ ചികിത്സ നടത്താന്‍ മടിക്കാതിരിക്കുകയും ചെയ്യണം. ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള നാടിനെ സൃഷ്ടിക്കുന്നതും.

കാലില്‍ നീര് വരാറുണ്ടോ? ആശങ്ക വേണ്ട

വൈകിയുള്ള ഉറക്കം: കൗമാരക്കാരില്‍ ആസ്മയുണ്ടാക്കുമെന്ന് പഠനം