in

ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കാന്‍ അനുമതി

Share this story

ബ്രിട്ടണില്‍ വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നത്

ഓക്‌സ്ഫഡ് സര്‍കലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കാന്‍ അനുമതി. പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.സി.ജി.ഐയാണ് അനുമതി നല്‍കിയത്. ബ്രിട്ടണില്‍ വാക്‌സിന്‍ കുത്തിവെച്ച വ്യക്തിയില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. പരീക്ഷണത്തിന് വിധേയനായ ഒരാളില്‍ അജ്ഞാത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന്, തുടര്‍പരീക്ഷണവും സുരക്ഷയും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ജൂലൈ 20നാണ് ഓക്‌സ്ഫഡ് ആദ്യം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വര്‍ഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

കൊവിഡ്: സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ജാഗ്രതക്കുറവുണ്ടാകുന്നു: മുഖ്യമന്ത്രി

വീട്ടിലിരുന്ന് പണിയെടുക്കുന്ന അമ്മമാര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍