വൈറ്റമിന്‍ ഡിയുടെ അഭാവം സ്ത്രീകളില്‍ സിസ്റ്റുണ്ടാകാനും ഓവുലേഷന്‍ കൃത്യമായി നടക്കുന്നതിനും തടസമാകാറുണ്ട്. ഇതിനുള്ളൊരു പരിഹാരമാണ് മുട്ട.ഫോളിക് ആസിഡിന്റെ കുറവ് സ്ത്രീകളില്‍ ഓവുലേഷന് തടസമാകാറുണ്ട്. അതു പോലെ സിങ്ക് ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വര്‍ധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുല്‍പ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കും.ഇലക്കറികളില്‍ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.