in , ,

കരുതിയിരിക്കാം വൃക്കരോഗങ്ങള്‍

Share this story

നട്ടെല്ലിനു ഇരുവശത്തുമായി അരയ്ക്കു മുകളിലായി കാണപ്പെടുന്ന അവയവമാണ് വൃക്ക. എല്ലാവര്‍ക്കും രണ്ട് വൃക്കകളുണ്ട്. നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനമാണ് അടിസ്ഥാനപരമായി വൃക്കകളുടെ ദൗത്യം. രക്തത്തില്‍ ജലത്തിന്റെയും ധാതുക്കളുടെയും (സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ) സന്തുലിതാവസ്ഥ നിലനിര്‍ത്തുക, ശരീരത്തിലടിയുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുക, രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുക, ചുവന്ന രക്താണുക്കളെ ശരീരത്തില്‍ ഉദ്പാദിപ്പിക്കുന്ന രാസവസ്തുക്കളെ ഉണ്ടാക്കിയെടുക്കുക എന്നിങ്ങനെ നിരവധി കര്‍മ്മങ്ങളും വൃക്കകളുടെ പരിധിയിലാണ്.

വൃക്കരോഗങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയുക പ്രയാസമാണ്. നമ്മുടെ ശരീരത്തില്‍ വിവിധങ്ങളായ പ്രശ്‌നങ്ങളായി അവ അനുഭവപ്പെട്ടുകൊണ്ടിരിക്കും. സാവധാനത്തിലാണ് വൃക്കകളുടെ അവസ്ഥ തീര്‍ത്തും മോശം നിലയിലേക്ക് എത്തപ്പെടുക. ആദ്യഘട്ടത്തിലേ വൃക്കരോഗങ്ങള്‍ ഡോക്ടറുടെ സഹായത്താല്‍ കണ്ടെത്തുകയാണ് പോംവഴി.

വൃക്ക തകരാറിലാകുമ്പോള്‍, ശരീരത്തിലെത്തുന്ന മാലിന്യ ഉല്‍പന്നങ്ങളും ദ്രാവകങ്ങളും നീക്കം ചെയ്യാനാകാതെ വരും. അവ ശരീരത്തില്‍ തന്നെ അടിഞ്ഞുകൂടാന്‍ തുടങ്ങും. അത് നമ്മുടെ കണങ്കാലില്‍ വീക്കമായും മറ്റും കാണപ്പെട്ടുതുടങ്ങും. ഓക്കാനം, ബലഹീനത, ഉറക്കക്കുറവ്, ശ്വാസം മുട്ടല്‍ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാകാം.
മൂത്രം തടസ്സപ്പെടുക, വൃക്കകളിലേക്ക് രക്തയോട്ടം കുറയുക, വൃക്കകള്‍ക്ക് ക്ഷതമേല്‍ക്കുക തുടങ്ങിയവയെല്ലാം ശരീരത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

3 മാസത്തിലധികമായി വൃക്കകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാതെ വരുമ്പോഴാണിത്. കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് വൃക്കകളെ തകരാറിലാക്കാന്‍പോന്ന വില്ലന്മാരായി തീരാറുള്ളത്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കാലക്രമേണ വൃക്കകളെ ദോഷകരമായി ബാധിക്കും. വൃക്കയിലേക്ക് പോകുന്ന രക്തക്കുഴലുകളില്‍ തടസ്സമുണ്ടാക്കുകയും ചെയ്യും.

വായില്‍ ഒരു ലോഹ രുചി, ക്ഷീണം, ബലഹീനത, ചിന്താ പ്രശ്നം, ഉറക്ക പ്രശ്‌നങ്ങള്‍
കാലിലും കണങ്കാലിലും വീക്കം, വിട്ടുമാറാതെ നില്‍ക്കുന്ന ചൊറിച്ചില്‍,
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പ് കുറവ്, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണങ്ങളായി വിദഗ്ധര്‍ പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായി ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഡോക്ടറുടെ സേവനം തേടാന്‍ ആരും മടികാട്ടരുത്.

വിഷമദ്യം കഴിച്ച് യുപിയില്‍ 6 പേര്‍ മരിച്ചു; 15 പേര്‍ ആശുപത്രിയില്‍

കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ടു; ഉച്ചക്കഞ്ഞി മുടങ്ങിയ കുട്ടികളെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ?