in , ,

കല്യാണ ചിലവിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മണികണ്ഠന്‍ ആചാരി

Share this story

കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ആള്‍ക്കൂട്ടവും ആഘോഷവും ഒഴിവാക്കി നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി. മരട് സ്വദേശി അഞ്ജലിയാണ് വധു. ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയതിനാല്‍ വിവാഹ ചിവലവിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണികണ്ഠന്‍ സംഭാവന ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തി നടത്തിയ മണികണ്ഠനെ അഭിനന്ദിച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയത്.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള വിവാഹം തന്നെയാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും മണികണ്ഠന്‍ പ്രതികരിച്ചു. പ്രണയ വിവാഹമാണ് ഇരുവരുടേയും. ഒരു ഉത്സവത്തിനിടെയാണ് മണികണ്ഠന്‍ അജ്ഞലിയെ പരിചയപ്പെടുന്നത്. ഒന്നര വര്‍ഷമായി ഇരുവര്‍ക്കും പരസ്പരം അറിയാം. ഇരുവരുടെയും വിവാഹ സിശ്ചയം ആറ് മാസങ്ങള്‍ക്ക് മുമ്പാണ് നടന്നത്.

നാടക വേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപാടത്തിലെ ബാലന്‍ എന്ന കഥാപാത്രത്തിന് ശേഷം നിരവധി മലയാള സിനിമകളിലും തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടു.

കോവിഡ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരരുത്: നരേന്ദന്ദ്രമോദി

കോവിഡ് ടെസ്റ്റുകളില്‍ നിന്ന് പിന്നോക്കം പോയി കേരളം