- Advertisement -Newspaper WordPress Theme
Fashionകാര്യങ്ങള്‍ നേരിട്ട്പറയാം: ഫോണ്‍ നമ്പര്‍ പങ്കുവച്ച് മഞ്ജു പത്രോസ്

കാര്യങ്ങള്‍ നേരിട്ട്പറയാം: ഫോണ്‍ നമ്പര്‍ പങ്കുവച്ച് മഞ്ജു പത്രോസ്

റിയാലിറ്റി ഷോയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജു പത്രോസ്. താന്‍ പോലും അറിയാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്ന് മഞ്ജു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സുഹൃത്തുക്കളാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് നേരിട്ട് പറയാമെന്നും നടി തുറന്നുപറഞ്ഞു.

ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോഴാണ് അറിയുന്നതു ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നു എന്ന്. എന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത്, എന്റെ സുഹൃത്തുക്കള്‍ ആണ്. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക. എന്റെ ഫോണ്‍ നമ്പര്‍ 9995455994 (ഇന്റര്‍നെറ്റ് കോള്‍ എടുക്കുന്നതല്ല).’ മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme