in ,

കാസര്‍ഗോഡ് തെക്കില്‍ വില്ലേജില്‍ ടാറ്റാ ഗ്രൂപ്പിന്റെ പുതിയ ആശുപത്രി ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

Share this story

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് സൗജന്യമായി സര്‍ക്കാരിന് നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്നാരാംഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടാറ്റാ ഗ്രൂപ്പ് ആശുപത്രി നിര്‍മ്മിച്ചു നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിര്‍മ്മിച്ചത്. എല്ലാ പികിത്സാ സംവിധാനങ്ങള്‍ക്കുളള ഭൗതിക സാഹചര്യം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.

ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

പുകവലിയും മദ്യപാനവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനം

ഉറക്കം കുറയുന്നത് അനാവശ്യ ചിന്തകളെ മനസിലെത്തിക്കുമെന്ന് പഠനം