in ,

കീടങ്ങള്‍ക്കിനി ഇടമില്ല. കീടങ്ങളില്ലാത്ത കീടനാശിനി വീട്ടിത്തന്നെ തയ്യാറാക്കാം.

Share this story

ഉറമ്പ്, പാറ്റ, ഈച്ച തുടങ്ങിയ ചെറുപ്രാണികളെ തുരത്താന്‍ രാസവസ്തുക്കള്‍ അടങ്ങിയ കീടനാശിനി ഉപയോഗിക്കാന്‍ ആരും ഒന്നു മടിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍. ഇതാ ദോഷകരമല്ലാത്ത കീടനാശിനി വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ വഴികള്‍.

  1. അല്‍പ്പം പുതിനയില വിരലുകള്‍ കൊണ്ട് ഞെരടി, നേര്‍ത്ത കോട്ടണ്‍ തുണിയില്‍ കെട്ടി മുറികളുടെ മൂലയില്‍ വച്ചോളൂ. ചെറുപ്രാണികള്‍ മിക്കതിന്റെയും ശല്യം കുറയും.
  2. വിനാഗിരിയും വെള്ളവും സമാസമം ചേര്‍ത്ത ലായനിയില്‍ മുക്കിയ തുണികൊണ്ട് തുടങ്ങാല്‍ ഡൈനിംഗ് ടെബിളിലും അടുക്കള സ്ലാബിലും ഉറുമ്പിനെ ഓടിക്കാം.
  3. അലമാരയിലും അടുക്കള ഷെല്‍ഫുകളിലും ഉറുമ്പുകൂടുകൂട്ടാന്‍ തുടങ്ങിയോ? തറ തുടക്കുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്തോളൂ.
  4. നാരങ്ങ, ഓറഞ്ച്, എന്നിവയുടെ ഗന്ധം പാറ്റയെ ഓടിക്കും. ഇവയുടെ തൊലിയോ ഈ ഗന്ധമുള്ള ഫ്ളോല്‍ ക്ലീനിങ് ലോഷനോ ഉപയോഗിച്ചാല്‍ പാറ്റയുടെ ശല്യം കുറക്കാം.
  5. പാറ്റയെ പിടിക്കാന്‍ ഇതാ ഒരു കെണി. വായ് വട്ടമുള്ള കുപ്പിയില്‍ ഒരു കഷണം ഏത്തപ്പഴമോ നൈാപ്പിളോ വയ്ക്കണം. കുപ്പിയുടെ കഴുത്ത് ഭാഗത്ത് ഉള്ളിലായി പെട്രോളിയം ജെല്ലി പുരട്ടി അടുക്കളയിലോ സ്‌റ്റോറിലോ വയ്ക്കാ്. കുപ്പിക്കുള്ളില്‍ കയറുന്ന പാറ്റ പെട്രോളിയം ജെല്ലിയുടെ വഴുവഴുപ്പില്‍ അകപ്പെടും.
  6. യൂക്കാലിപ്റ്റസ് തൈലം അല്ലെങ്കില്‍ പുല്‍ത്തൈലം അല്‍പം പഞ്ഞിയില്‍ മുക്കി അലമാരയ്ക്കുള്ളിലോ അടുക്കള സ്ലാബിലോ വച്ചാല്‍ ഈച്ച, പാറ്റ, ഉറുമ്പ് എന്നിവയുടെ ശല്യമുണ്ടാകില്ല. അല്‍പം പുല്‍ത്തൈലം കൊണ്ട് ഡൈനിംഗ് ടേബിള്‍ തുടയ്ക്കുന്നതും നല്ലതാണ്.
  7. എലിയെ തുരത്താന്‍ ഇഞ്ചി നല്ല മരുന്നാണ്. എലിയുടെ സഞ്ചാരമാര്‍ഗത്തിലോ മാളത്തിനു മുന്നിലോ ഇഞ്ചി ചുരണ്ടിയതു വിതറിയാല്‍ ശല്യം കുറയും തോട്ടത്തിലെ എലി ശല്യംകുറയ്ക്കാന്‍ ചെടികള്‍ക്കിടയില്‍ ഇഞ്ചി നട്ടാല്‍ മതി.

കീടനാശിനി വീട്ടില്‍ തയ്യാറാക്കാം.

  1. പഞ്ചസാര പൊടിച്ചതില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് ഉരുളകളാക്കി പലയിടുത്ത് വയ്ക്കുക. ഇത് പാറ്റയെ കൊല്ലും.
  2. രണ്ട് ടേബിള്‍ സ്പൂണ്‍ ബോറിക് ആസിഡ് (ബൊറാക്‌സ്) ഒരു ചെറിയ ടിന്‍ ജാമില്‍ കലര്‍ത്തി തുറന്നുവയ്ക്കുക. ഉറുമ്പുകള്‍ കൂട്ടത്തോടെ നശിക്കും. വീട്ടില്‍ കൊച്ചുകുട്ടികള്‍ക്ക് ഉണ്ടെങ്കില്‍ രാത്രിയില്‍ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്. കുട്ടി അറിയാതെ കഴിക്കുമോ എന്ന ഭയം ഒഴിവാക്കാം.
  3. അലക്കുസോപ്പ് വെള്ളത്തില്‍ ലയിപ്പിച്ച് രണ്ടുതുള്ളി വേപ്പെണ്ണയും ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ തോട്ടത്തിലെ ഉറുമ്പ്, ചിതല്‍ എന്നിവയെ ഓടിക്കാം.
  4. നല്ല പുളിയുള്ള മോര്, വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും ചിതലിനെ അകറ്റും.
  5. പഴം നുറുക്കിയത്, ഉണക്കമുന്തിരി, മീനോ, ഇറച്ചിയോ പൊടിയാക്കിയത് ഇവയില്‍ ഏതിലേതെങ്കിലും, സിമന്റ് പൊടി അല്ലെങ്കില്‍ കോണ്‍ഫ്ളോര്‍ ചേര്‍ത്തു കുഴച്ച് വയ്ക്കുക. ഇത് എലിയുടെ ഉള്ളില്‍ ചെന്ന് സെറ്റാകുകയും ചാകുകയും ചെയ്യും.

സംസാരമൊക്കെ കൊള്ളാം, ഇങ്ങനെയൊരു പണി കിട്ടരുത്

ഹരിതാഭമാകട്ടെ അകത്തളങ്ങള്‍