കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ നിരക്ക് കോവിഡിനു ശേഷം അതിവേഗം കുതിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. പൊതുവേ ഓട്ടോ ഇമ്യൂണിറ്റി ഉള്ളവര്‍ക്കാണ് ടൈപ്പ് വണ്‍ പ്രമേഹം വരുന്നത്. കൂടാതെ ചില വൈറസുകളും പാന്‍ക്രിയാസിലെ ബീറ്റ കോശങ്ങളെ നശിപ്പിക്കാം. കൊറോണ വൈറസിന് ബീറ്റ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജുവനൈല്‍ ഡയബറ്റിക് റിസര്‍ച് ഫൗണ്ടേഷന്റെ (ജെഡിആര്‍എഫ്) രാജ്യാന്തരതലത്തില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ 9 ലക്ഷം കുട്ടികള്‍ക്കു പ്രമേഹം ഉണ്ടെന്നു കണ്ടെത്തി. പക്ഷേ, കേരളത്തില്‍ ഇപ്പോഴും 6000 കുട്ടികള്‍ക്കു പ്രമേഹം ഉണ്ടെന്നേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. ഊഹക്കണക്കാണിത്. മികച്ച പരിശോധനയും നിരീക്ഷണവും ഉണ്ടെങ്കില്‍ മാത്രമേ കുട്ടികളെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോ.ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ദിവസം 4 തവണ ഇന്‍സുലിന്‍ കുത്തിവയ്ക്കണം.