in , , ,

കുട്ടികളിലെ പഠനവൈകല്യം തിരിച്ചറിയാം

Share this story

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവരുടെ പ്രശ്നമെന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാറുണ്ടോ?

പാഠങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കും, പക്ഷേ എഴുത്തുപരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്. കണക്കുകൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നുപഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചുമിനിറ്റ് ഇരിക്കാന്‍പറ്റാത്ത പെടപെടപ്പ്- ഇങ്ങനെപോകുന്നു. കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും. ഇവരില്‍ പലരും എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കു കൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടുവരുന്ന പ്രത്യേകതരം ബുദ്ധിമുട്ടുകളെയാണ് പൊതുവെ വൈകല്യങ്ങള്‍ എന്നുപറയുന്നത്, മനുഷ്യശരീരത്തിന്റ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷക കോശങ്ങളില്‍ ചില അസ്വാഭാവികതയാണ് ഈ ഒരവകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ല എന്ന് മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചുകൊണ്ടുവന്ന് കുട്ടികളു െപഠനനിലവാരം ഉയര്‍ത്താന്‍ കഴിയും. എഡിസണും ഐന്‍സ്റ്റീനുമെല്ലാം ഇത്തരത്തില്‍ വൈകല്യങ്ങള്‍ അതിജീവിച്ചവരാണെന്ന് മറക്കരുത്.
സാധാരണകുട്ടികള്‍ക്ക് മനസിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ സാമാന്യബുദ്ധിയോ അതില്‍ കൂടുതലലോ ഉള്ള ചില കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പഠനവൈകല്യം.
ഇത് തിരിച്ചറിയാന്‍ കുട്ടിയോട് അടുത്തുനില്‍ക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. പഠനത്തില്‍ മറ്റ് കുട്ടികളുടെ അതേ നിലവാരം പുലര്‍ത്താനാകാത്ത ചില കുട്ടികളുണ്ട്. എന്നാല്‍ പാഠ്യേതര വിഷയങ്ങളില്‍ ഇവരായിരിക്കും മുന്നില്‍.

ശ്രദ്ധക്കുറവ്
പഠനവൈകല്യമുള്ള കുട്ടികളുടെ പെരുമാറ്റം ചില അവസരത്തില്‍ അതിശയം സൃഷ്ടിച്ചേക്കാം. അശ്രദ്ധയോടെയുള്ള നടത്തം പലപ്പോഴും തട്ടി വീഴുന്നതിന് ഇടയാക്കും. പടികള്‍ പോലും ശ്രദ്ധയോടെ കയറാന്‍ കഴിഞ്ഞില്ലെന്നിരിക്കും.
എ്ാല്‍ നീന്താന്‍ മത്സരത്തില്‍ ഒന്നാമതെത്താന്‍ ഇവര്‍ക്കു കഴിഞ്ഞേന്നു വരും. ക്ലാസില്‍ അധ്യാപിക പറയുന്ന കാര്യങ്ങളോ കഥകളോ തമാശകളോ ഇവര്‍ ശ്രദ്ധിക്കില്ലായിരിക്കും എങ്കിലും നന്നായി സംഗീതം ആസ്വദിക്കും. ഇങ്ങനെ എല്ലാ കാര്യത്തിലും വ്യത്യസ്തത കാണിക്കുന്ന ഇക്കൂട്ടര്‍ക്ക് വീട്ടിലെ ഫോണ്‍ നമ്പര്‍, അംഗങ്ങളുടെ പേര്, സ്ഥലം എന്നിവയൊന്നും ഓര്‍മിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്യും. ഇവര്‍ ഗൃഹപാഠം ചെയ്യാറേ ഇല്ല മറവിയാണ് കാരണം ചെറിയ മെഷീനുകള്‍, മോട്ടോറുകള്‍ എന്നിവയുടെ മെക്കാനിസത്തില്‍ സമര്‍ത്ഥരാണ്.
ചെരിപ്പിടുമ്പോള്‍ കാലുകള്‍ പരസ്പരം മാറിപ്പോവുക. ഷൂലേസ് കെട്ടുന്നത് ശരിയാകാതിരിക്കുക, ഷര്‍ട്ടിന്റെ ബട്ടന്‍സ് നേരെ ഇടാതിരിക്കുക എന്നിവയൊക്കെ പഠനവൈകല്യമുള്ള കുട്ടികളില്‍ കണ്ടുവരാറുണ്ട്.
അമ്മ വിളിച്ചാല്‍ കേള്‍ക്കില്ല

ഫോണ്‍ റിങ് ചെയ്യുന്നതും സഹോദരങ്ങള്‍ കരയുന്നതും ഇവര്‍ എളുപ്പത്തില്‍ തിരിച്ചറിയും എന്നാല്‍ അമ്മയുടെ വിളി ഇവരുടെ കാതുകളില്‍ എത്താന്‍ പ്രയാസമാണ്. അമ്മ വിളിക്കുന്നത് അത്ര പെട്ടെന്നൊന്നും ഇത്തരം കുട്ടികള്‍ കേള്‍ക്കാറില്ല. ക്ലോക്കില്‍ നോക്കി സമയം പറയാന്‍ കഴിയില്ല. ഭൂപടം ഉപയോഗിക്കാന്‍ അറിയില്ല. ആഴ്ചയിലെ ദിവസങ്ങള്‍ ഇന്നലെ, നാളെ ഇതെല്ലാം പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് നിശ്ചയമുള്ള കാര്യങ്ങളായിരിക്കില്ല. പലപ്പോഴും വ്യക്തികളുടെ പേര് പോലും ഇവര്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിയാറില്ല.

പഠനത്തിലെ പിന്നോക്കാവസ്ഥ കുട്ടികളില്‍ ഒരുതരം അന്തര്‍മുഖത്വം സൃഷ്ടിക്കും. പഠനവൈകല്യമായിരിക്കാം പ്രശ്നം.

എഴുത്തും വായനയും


എഴുതാന്‍ പെന്‍സില്‍ അല്ലെങ്കില്‍ പേന പിടിക്കുന്ന രീതി തന്നെ വിചിത്രമായിരിക്കും. എഴുത്തെന്ന് കേള്‍ക്കുമ്പോഴെ കുട്ടിയില്‍ ഭയം തിങ്ങിനിറയും. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് എഴുതാന്‍ പൊതുവെ മടിയായിരിക്കും.
ഇനി എഴുതിയാല്‍ തന്നെ കൈയക്ഷരം വളരെ മോശം വാക്കുകള്‍ക്കിടയില്‍ കൊടുക്കേണ്ട അകലം പാലിക്കാറില്ല. കേട്ടെഴുതാന്‍ സാധിക്കാറില്ല. വളരെ സാവധാനത്തിലായിരിക്കും ഇത്തരം കുട്ടികള്‍ എഴുതുന്നത്. അതുപോലെ ബോര്‍ഡില്‍ നോക്കി എഴുതിയെടുക്കാനും സാധിക്കാറില്ല. അതുകൊണ്ട് നോട്ടുകളൊന്നും പൂര്‍ണ്ണമായിരിക്കില്ല. സ്പെല്ലിങും വ്യാകരണവും വാക്യഘടനയും തെറ്റായിരിക്കും. ഒരു വാക്ക് തന്നെ ആവര്‍ത്തിച്ചു എന്നാല്‍ രണ്ടുതരത്തില്‍ തെറ്റും സംഭവിക്കാം. ഒരു വാചകം തീര്‍ന്നു കഴിഞ്ഞാല്‍ അവിടെ വീരാമചിഹ്നമിടാന്‍ മറക്കുന്നു.
എഴുതുന്നത് ആവര്‍ത്തിച്ച് മായ്ക്കുക. വീണ്ടും എഴുതുക. ഇതിനിടയില്‍ അക്ഷരങ്ങളും വാക്കുകളും മാറിപ്പോവുക. പല കുട്ടികളും ഇടതു കൈകൊണ്ടായിരിക്കും എഴുതുന്നത്. ഇത്തരം കുട്ടികള്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഏതു കൈ ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിലും കാലതാമസം കാണിക്കാറുണ്ട്.
പഠനവൈകല്യമുള്ള ചില കുട്ടികള്‍ക്ക് ചില അക്ഷരങ്ങള്‍ എഴുതുവാനോ അതിന് ശരിയായ ശബ്ദം നല്‍കുവാനോ പ്രയാസമായിരിക്കും. അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമവും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കും.
പ്രാദേശിക ഭാഷകളില്‍ ഉച്ചാരണം സാമ്യവും ദൃശ്യസാമ്യവും ഉള്ളതിനാല്‍ ഇത്തരം കുട്ടികള്‍ക്ക് പ്രാദേശിക ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടായിരിക്കും. എട്ട് വയസിനുശേഷവും ചെറിയ കണക്കുകള്‍ കൂട്ടാന്‍ കൈവിരലുകള്‍ ഉപയോഗിക്കാറുണ്ട്.
പഠനവൈകല്യമുള്ള കുട്ടിയുടെ വായന ചൂണ്ടുവിരല്‍ കൊണ്ട് ഓരോ അക്ഷരങ്ങളും പെറുക്കിപ്പെറുക്കി എടുത്തായിരിക്കും വളരെ പതുക്കെയും സംശയത്തോടെയും ആയിരിക്കും കുട്ടി വായിക്കുന്നത്. ഇല്ലാത്ത വിട്ടുകളയുകയും ചെയ്യാറുണ്ട്. വാക്കുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കാതെ ആദ്യത്തെ അക്ഷരം മാത്രം നോക്കി ഊഹിച്ചുവായിക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്. പഠന വൈലക്യമുള്ള കുട്ടികള്‍ക്ക് വായന വളരെ പ്രയാസമേറിയ ഒന്നാണ്.
ഇത്തരം പ്രശ്നങ്ങള്‍ കുട്ടിയില്‍ നിന്നുണ്ടാകുമ്പോള്‍, കുട്ടിയെ വഴക്ക് പറയുന്നതിന് പകരം കൂടെനിന്ന് സമാധാനിപ്പിക്കുകയാണ് വേണ്ടത്. കുട്ടിക്ക് കരുത്തുപകരാന്‍ മാതാപിതാക്കള്‍ സദാ ഒപ്പമുണ്ടാകണം.
അധ്യാപകരും കുട്ടിയുടെ പ്രശ്നം മനസിലാക്കി പഠനത്തില്‍ മികവ്് പുലര്‍ത്താന്‍ സഹായിക്കണം. കുട്ടികള്‍ മണ്ടന്മാരല്ലെന്ന് മനസിലാക്കി അവരുടെ പ്രശ്നങ്ങള്‍ക്ക് വൈകാരിക പിന്‍തുണ നല്‍കുക.

നിങ്ങള്‍ മേക്കപ്പ് ചെയ്യുന്നവരാണോ എങ്കില്‍ ശ്രദ്ധിക്കുക

കൊറോണ: ചൈനയിലെ ഭക്ഷണ ശുചിത്വത്തിനുനേരെ വിരള്‍ ചൂണ്ടി ലോകം