- Advertisement -Newspaper WordPress Theme
FITNESSകുട്ടികളെ വ്യായാമം ശീലിപ്പിക്കൂ... എല്ലുകളുടെ ബലം കൂടട്ടെ...!!!

കുട്ടികളെ വ്യായാമം ശീലിപ്പിക്കൂ… എല്ലുകളുടെ ബലം കൂടട്ടെ…!!!

എല്ലുകളുടെ ഒടിവിനും ചതവിനുമെല്ലാം ഒരുപരിധിവരെ കൗമാരകാലത്തെ ശീലവുമായി ബന്ധമുണ്ടെന്ന് പഠനം. കൗമാരകാലത്ത് കൃത്യമായ വ്യായാമം ശീലിച്ചവരുടെ ഇടുപ്പെല്ലുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ബലവത്തായിത്തീരുന്നുണ്ടെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ തെളിയുന്നു. 1990 കളില്‍ ജനിച്ച കുട്ടികളുടെ ആരോഗ്യപഠനത്തിലൂടെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. 2,569 പേരില്‍ നിന്നുള്ള ഡാറ്റകളാണ് ഈ ഗേവഷണത്തില്‍ വിശകലനം ചെയ്തത്.

ഗവേഷണത്തില്‍, 12 വയസ് മുതല്‍ വ്യായാമം ശീലിച്ചവര്‍ 25 വയസിലെത്തിയപ്പോള്‍ എല്ലുകളുടെ ബലം കൂടിയിട്ടുണ്ടെന്നും ഇടുപ്പെല്ലുകള്‍ക്ക് കൂടുതല്‍ ദൃഡത കൈവന്നതായും തെളിഞ്ഞു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വ്യായാമക്കുറവുള്ളവരുടേതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യമാണ് വ്യായാമം ശീലിച്ചവരുടെ കാര്യത്തില്‍ കണ്ടെത്താനായത്. കുട്ടികളിലെ അസ്ഥി ആരോഗ്യത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ടാണിത്.

കൗമാരപ്രായത്തില്‍ തന്നെ ശാരീരിക വ്യായാമം ശീലമാക്കിയാല്‍ പിന്നേടുള്ള ജീവിതത്തില്‍ അസ്ഥികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും വേദനാജനകമായ ഒടിവുകളില്‍നിന്ന് താരതമ്യേന കുറയ്ക്കുന്നതിനും സഹായിക്കുമെന്നും റോയല്‍ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റി (ആര്‍ഒഎസ്) ക്ലിനിക്കല്‍, ഓപ്പറേഷന്‍ ഡയറക്ടര്‍ ഫ്രാന്‍സെസ്‌കാ തോംസണ്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme