- Advertisement -Newspaper WordPress Theme
FEATURESകേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെജാഗ്രതാ നിര്‍ദ്ദേശത്തോട് സഹകരിച്ച് രാജ്യം, ജനതാ കര്‍ഫ്യൂ ആരംഭിച്ചു

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെജാഗ്രതാ നിര്‍ദ്ദേശത്തോട് സഹകരിച്ച് രാജ്യം, ജനതാ കര്‍ഫ്യൂ ആരംഭിച്ചു

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കും. കടകമ്പോളങ്ങള്‍ അടക്കം എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

രാജ്യത്ത് കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാവരും മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ‘ നമുക്കെല്ലാവര്‍ക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരുംദിവസങ്ങളില്‍ ഗുണകരമാകും. വീടിനുള്ളില്‍ ഇരിക്കൂ,? ആരോഗ്യത്തോടെ ഇരിക്കൂ’- പ്രധാനമന്ത്രി കുറിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme