കൊറോണ വൈറസ് സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ 75 ജില്ലകളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നിര്‍ദേശം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്. മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. കേരളം,? തമിഴ്നാട്,? ആന്ധ്രപ്രദേശ് അതിര്‍ത്തികള്‍ ഇന്ന് അടയ്ക്കും. പുതുച്ചേരി അതിര്‍ത്തിയും അടച്ചിടും. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിറുത്തി.
അതേസമയം, തമിഴ്നാട്ടില്‍ കര്‍ഫ്യൂ നാളെ പുലര്‍ച്ചെ അഞ്ച് മണി വരെ തുടരും. പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്താകെ മെട്രോ സര്‍വീസുകള്‍ നിറുത്തിവയ്ക്കും. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും നിറുത്തിവയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകളില്‍ അവശ്യ സവീസുകള്‍ മാത്രമേ നടത്തൂ. കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.രാജ്യത്ത് ആറാമത്തെ കോവിഡ് മരണം ബിഹാറിലാണ് സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് കിഡ്നിക്ക് സുഖമില്ലാത്തയാളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പ് കൊല്‍ക്കത്തയില്‍ പോയി വന്നതിന് ശേഷമാണ് ഇയാള്‍ക്ക് കൊറോണ ബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.