in , ,

കേരളത്തിലേക്ക് ലഹരിയുടെ കുത്തൊഴുക്ക്: തടയാനാകാതെ അധികൃതര്‍

Share this story

കുറ്റകൃത്യങ്ങളുടെ നാട്
ക്രൈം റേറ്റില്‍ കൊച്ചി ഒന്നാമത്
മാന്യതയുടെ മറവിലും ലഹരിക്കടത്ത്

കേരളത്തിലേക്കുള്ള ലഹരി വസ്തുക്കളുടെ ഒഴുക്ക് ആശങ്കാജനകമാംവിധം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പോലീസിന്റെ കണ്ണുവെട്ടിച്ചു പലവഴികളിലൂടെ ക്വിന്റല്‍ കണക്കിനു കഞ്ചാവും മറ്റു ലഹരിവസ്തുക്കളുമാണു കടത്തുന്നത്. കുടുംബയാത്രകളുടെയും തീര്‍ത്ഥാടനത്തിന്റെയും മറവില്‍ വലിയ തോതില്‍ ലഹരി കടത്തുന്നതായും റിപ്പോര്‍ട്ട്.
ജി.എസ്.ടി. വന്നതോടെ ചെക്പോസ്റ്റുകളില്‍ നീരീക്ഷണം കുറഞ്ഞതും മുതലെടുത്താണു ലഹരിമാഫിയയുടെ നീക്കങ്ങള്‍. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, എല്‍.എസ്.ഡി. മാജിക്, മഷ്റും, എം.ഡി.എം.എ തുടങ്ങിയ ലഹരിവസ്തുക്കള്‍ ചെക്പോസ്റ്റുകള്‍ വഴി പരസ്യമായി കടത്തുകയാണ്. കാറിന്റെ സ്റ്റെപ്പിനിയിലും ബോണറ്റിനടയിലും ഡിക്കിയിലും എന്‍ജിന് സമീപത്തുമെല്ലാം ലഹരി വസ്തുക്കള്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്നു കഞ്ചാവ് പിടിച്ച സംഭവങ്ങള്‍ പല തവണ വാളയാര്‍ ചെക്പോസ്റ്റില്‍ ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. മാന്യത മറയാക്കി അധോലോക പ്രവര്‍ത്തനം കേരളത്തില്‍ വര്‍ധിച്ചുവരുകയാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍ വിലയേറിയ കാറുകളില്‍ ഭാര്യാസമേതം എത്തുന്ന ‘മാന്യന്‍മാരില്‍’ നിന്നു കഞ്ചാവ് പിടിച്ച സംഭവങ്ങളുമുണ്ട്.
പഴനി, വേളാങ്കണ്ണി തീര്‍ത്ഥാടകരെന്ന വ്യാജേന ലഹരി കടത്തുന്നവരും ധാരാളം കിലോ കണക്കിന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായാണ് ഇവരില്‍ ചിലരുടെ മടക്കയാത്ര, ശബരിമല സീസണില്‍ ഭകതരുടെ വേഷത്തില്‍ ഇരുമുടിക്കെിനുള്ളില്‍ കഞ്ചാവുമായി എത്തുന്നവരുമെണ്ടന്നാണു പോലീസിന്റെ വിലയിരുത്തല്‍. മത്സ്യബന്ധം എന്ന വ്യാജേന കടല്‍മാര്‍ഗവും ലഹരി എത്തുന്നുവെന്ന് സംശയിക്കുന്നു. മണല്‍, ഇഷ്ടിക, കച്ചി എന്നിവ കയറ്റിവരുന്ന ചില ലോറികളിലും ലഹരി ഒളിഞ്ഞിരിക്കുന്നു. സംശയം തോന്നിയാല്‍ തന്നെ സാധനങ്ങള്‍ പുറത്തെടുത്ത് വാഹനം പരിശോധിക്കാന്‍ അധികൃതര്‍ മെനക്കടാറില്ല. ഇത്തരത്തില്‍ പരിശോധിച്ച ചില വാഹനങ്ങളില്‍ നിന്നും വിലകൂടിയ ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെങ്കില്‍ കുടുങ്ങുമെന്ന ഭയമുള്ളതിനാല്‍ അധികൃതര്‍ കണ്ണെടയ്ക്കുകയാണ് പതിവ്്.

ഇരകള്‍ യുവാക്കളും വിദ്യാര്‍ത്ഥികളും
അതിര്‍ത്തി കടന്നെത്തുന്ന ലഹരി വിദ്യാര്‍ത്ഥികളിലും യുവാക്കളിലും എത്തിക്കാന്‍ പല തന്ത്രങ്ങളും ഇടനിലക്കാര്‍ പയറ്റുന്നുണ്ട്. കുട്ടികളെയാണു പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത, പെട്ടികടകള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന.
വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള പൊന്തക്കാടുകളില്‍ ഒളിച്ചുവയ്ക്കുന്ന കഞ്ചാവുപൊതികള്‍ വിദ്യാര്‍ത്ഥികളില്‍നിന്നും പണം വാങ്ങിയശേഷം എത്തിച്ചുകൊടുക്കുകയാണു പതിവ്. കഞ്ചാവ് ചേര്‍ത്ത മിഠായികളും ഐസ്‌ക്രീമുകളും കമ്പോളത്തില്‍ എത്തിയിട്ട് വര്‍ഷങ്ങളായി. പത്തനംതിട്ട നഗരത്തില്‍ ഒരു ബാലന്‍ കഞ്ചാവു വേണോ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് സ്വകാര്യ ബസ് സ്റ്റാന്റഡില്‍ ചുറ്റിനടന്ന സംഭവം രണ്ടു മുമ്പുണ്ടായി. പയ്യനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആരാണ് ഇതിനുപിന്നിലെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്തിടെ കഞ്ചാവ് ഓയില്‍ നിറച്ച റീഫില്ലര്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും കുമളി പോലീസ് പിടിച്ചെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെയും പടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ സ്വാധീനം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതു കേരളത്തിലാണെന്നും ഇതിനു കാരണം നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗമാണെന്നും നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും രാജ്യതലസ്ഥാനമായ ഡല്‍ഹി മൂ്ന്നാം സ്ഥാനത്തുമാണ്. സുരക്ഷകര്‍ശനമാക്കിയിട്ടും ലഹരി ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നുള്ളതാണ് പോലീസിനെ വലയ്ക്കുന്ന പ്രധാന വിഷയം.
കേരളത്തില്‍ നടക്കുന്ന കൊലപാതകള്‍ അടക്കമുള്ള സംഭവങ്ങള്‍ക്ക് പിന്നില്‍ 70 ശതമാനവും കഞ്ചാവ് അടക്കമുള്ള നിരോധിത ലഹരിവസ്തുക്കള്‍ക്കു പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. കഞ്ചാവാണു കൂടുതല്‍ സ്വാധീനം ചെലുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുറ്റകൃത്യങ്ങളുടെ കണക്കില്‍ ദേശീയ ശരാശരി 187.6 ആണെങ്കില്‍ കേരളത്തിലെ ക്രൈം റേറ്റ് 424.1 ആണെന്നു എന്‍.സി.ആര്‍.ബി. വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഇന്ത്യന്‍ നഗരം കൊച്ചിയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഏറ്റവും വലിയ കമ്പോളവും കൊച്ചിയാണ്. ഇവിടുത്തെ ക്രൈം റേറ്റ് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ. മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള നഗരങ്ങളിലെ ശരാശരി ക്രൈം റേറ്റ് ശരാശരി 341.9 ആണെങ്കില്‍ കൊച്ചിയിലിത് 1879.8 ആണ്

ലഹരി മരുന്നിനെതിരെ കരുതിയിരിക്കണം- മന്ത്രി സി. രവീന്ദ്രനാഥ്

അറിയണം നമ്മുടെ കൊച്ച് നാട്ടിലേക്ക് ലഹരി വരുന്ന വഴി