- Advertisement -Newspaper WordPress Theme
HEALTHകേരളത്തില്‍ ഇന്നലെ 10 പേര്‍ക്ക് കൊവിഡ്: 10 പേര്‍ രോഗമുക്തരായി, മാദ്ധ്യമപ്രവര്‍ത്തകനും കൊവിഡ്

കേരളത്തില്‍ ഇന്നലെ 10 പേര്‍ക്ക് കൊവിഡ്: 10 പേര്‍ രോഗമുക്തരായി, മാദ്ധ്യമപ്രവര്‍ത്തകനും കൊവിഡ്

സംസ്ഥാനത്ത് ഇന്നലെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകനുമടക്കം 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തരായി. കൊല്ലത്ത് ആറും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ട് വീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വന്നതാണ്. തിരുവനന്തപുരത്തെ രോഗബാധിതരില്‍ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. കാസര്‍കോട്ട് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്ന് വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തരായത്. കാസര്‍കോട്ട് കൊവിഡ് ബാധിച്ചത് ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകനാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme