ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.ഭാര്യ കാമിലയ്ക്ക്(72) രോഗബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇരുവരും സ്കോട്ലന്‍ഡിലെ ബാല്‍മൊറാലിലെ വീട്ടിലാണ് ഉള്ളത്.
തിങ്കളാഴ്ച രാത്രിയോടെയാണ് എഴുപത്തൊന്നുകാരനായ ചാള്‍സിന് രോഗം സ്ഥിരീകരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആറ് സ്റ്റാഫ് അംഗങ്ങളും ഇവര്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുകയാണ്. ആബര്‍ഡീന്‍ഷയറിലുള്ള നാഷനല്‍ ഹെല്‍ത്ത് സര്‍വീസാണ് പരിശോധന നടത്തിയത്. അതേസമയം, ചാള്‍സ് രാജകുമാരന് എങ്ങനെയാണ് രോഗം പടന്നത് എന്ന് വ്യക്തമായിട്ടില്ലെന്ന് ക്ലാരന്‍സ് ഓഫീസ് അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാള്‍സ്. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്ഞിയെ ബക്കിംങ് ഹാം കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്ക് മാറ്റിയിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.