- Advertisement -Newspaper WordPress Theme
FEATURESകൊറോണപ്പേടി; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഊതിക്കരുതെന്ന് ഡിജിപി

കൊറോണപ്പേടി; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഊതിക്കരുതെന്ന് ഡിജിപി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസര്‍ ഉപകരണം ഉപയോഗിച്ചു പരിശോധിക്കേണ്ടതില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന വിലക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദേശിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme