in ,

കൊറോണ അതിഗുരുതരം മരണം 490, വൈറസ് 24,324 പേര്‍ക്ക്

Share this story

സൈനയില്‍ കൊറോണ വൈറസ് ബാധ അതിഗുരുതരാവസ്ഥയില്‍. ബുധനാഴ്ച രാവിലെവരെ 490 പേര്‍ മരിച്ചുു. 24,324 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 31 പ്രവിശ്യകളെയാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മാത്രം 65 പേര്‍ മരിച്ചു. എല്ലാ ഹുബൈ പ്രവിശ്യയിലും അതിന്റെ തലസ്ഥാനമായ വുഹാനിലുമായി 3887 പുതിയ കേസുകള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ടുചെയ്തു. ചികിത്സയിലുള്ള 3219 പേരുടെ നില ഗുരുതരമാണ്. 23,260 പേരെ വൈറസ് ബാധിച്ചിതായി സംശയിലക്കുന്നുമുണ്ട്.

രോഗം മാറി 892 പേര്‍ ആശുപത്രിവിട്ടു. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയ രണ്ടലക്ഷത്തിലധികം പേരെ കണ്ടെത്തിയിട്ടുണ്ടെന്നും 1.85 ലക്ഷം പേര്‍ നിരീക്ഷണത്തിലാണെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഹോങ് കോങ്ങില്‍ 18 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഒരാള്‍ മരിച്ചിരുന്നു. മക്കാവോയില്‍ പത്തും തയ് വാനില്‍ പതിനൊന്നും പേര്‍ക്കാണ് രോഗബാധയുള്ളത്. ചൈനയിലുള്ള 16 വിദേശികളെ വൈറസ് ബാധിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാചുന്‍യിങ് പറഞ്ഞു. അതില്‍ നാലുപാകിസ്ഥാനികളും രണ്ടു ഓസ്‌ട്രേലിയക്കാരുമുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

കൂടുതല്‍ നടപടികളുമായി ചൈന

കടുത്ത ആശങ്കയിലാണ് ചൈന. പുറത്തുവരുന്നതിനെക്കാള്‍ എത്രയോകൂടുതലാണ് യഥാര്‍ത്ഥകണക്കുകളെന്നാണ് അവരുടെ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ആയിരം കിടക്കകളുള്ള ഒരു ആശുപത്രി തിങ്കളാഴ്ച വുഹാനില്‍ തുറന്നിരുന്നു. 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രി ഉടന്‍ തുറക്കുന്നുമുണ്ട്. പുറമേയാണ് എട്ട് പുതിയ ആശുപത്രികള്‍ വരുന്നത്. വുഹാനിലെ ഓഡിറ്റോറിയങ്ങളും ജിംനേഷ്യവുമെല്ലാം ഇപ്പോള്‍ താത്കാലിക ആശുപത്രികളാണ്.

അതേസമയം, വൈറസ് ബാധ മഹാമാരിയായി  പ്രഖ്യാപിക്കാനാവില്ലെന്ന്  ലോകാരോഗ്യസംഘടന പറഞ്ഞു. ചൈന സ്വീകരിച്ച പ്രതിരോധനടപടികള്‍ വൈറസ് വിദേശത്ത് പടരുന്നതിനെ ഒരുപരിധി വരെ തടഞ്ഞിട്ടുണ്ട്. എല്ലാ രാജ്യങ്ങളുടെയും കൂട്ടായശ്രമമാണ് ഇപ്പോള്‍ വേണ്ടത്.

ചൈനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നെന്ന് യു.എസ്.
കൊറോണ വൈറസനിനെതിരേ ബെയ്ജിങ്ങിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. അമേരിക്കക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം വൈറസിനുനേരെ പോരാടുകയുമാണ് ചെയ്യുന്നത്- ട്രംപ് പറഞ്ഞു. ചൈനീസ് നേതൃത്വവുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. അതേസമയം, യാത്രക്കാര്‍ കുറഞ്ഞതോടൊ യുണൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ ഹോങ് കോങ്ങില്‍ നിന്നുള്ള സര്‍വീസുകള്‍ ഫെബ്രുവരി 20 വരെ നിര്‍ത്തിവെച്ചു. ചൈനയിലേക്കുള്ള 90 ശതമാനം സര്‍വീസും നിര്‍ത്തേണ്ടിവന്നു വിഷമത്തിലായ ഹോങ് കോങ്ങിലെ കാത്തെ പസഫിക് വിമാനക്കമ്പനി 27,000 ജീവനക്കാരോട് മൂന്നാഴ്ചത്തെ ശമ്പളമില്ലാത്ത അവധിയെടുക്കാനും അഭ്യര്‍ത്ഥിച്ചു. 

കൊറോണ ഭീഷണി; ജപ്പാനില്‍ 23 പേര്‍ക്ക് വൈറസ് ബാധ

ജനറല്‍ അനസ്തീഷ്യ പ്രസവാനന്തര വിഷാദം വര്‍ധിപ്പിക്കുന്നതായി പഠനം