in , , ,

കൊറോണ; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

Share this story

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. പ്രകൃതി പഠന ക്യാന്പുകള്‍ ഉള്‍പ്പെടെ വനത്തിനുള്ളില്‍ ആളുകള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. 31 വരെയാണ് നിരോധനം. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍, വനാതിര്‍ത്തി പങ്കിടുന്ന എല്ലാ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും എല്ലാവിധ മുന്‍കരുതലുകള്‍ എടുക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 14 ആയി: കൊച്ചിയില്‍ രണ്ടുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു

പക്ഷിപ്പനി: കര്‍ഷകരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും