in ,

കൊറോണ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ വിടവാങ്ങി. ചൈനയില്‍ സംഘര്‍ഷം

Share this story

ചൈനയില്‍ ആദ്യമായി കൊറോണ വൈറസ് കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചു. ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് ചൈനയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വന്‍ സംഘര്‍ഷം.

വൈറസ് ബാധിതരായ വുഹാനിലെ രോഗികളെ ചികിത്സിച്ചു വരുകയായിരുന്നു ഡോക്ടര്‍. കഴിഞ്ഞ മാസം സാര്‍സ് വൈറസിന് സമാനമായ വൈറസ് കണ്ടെത്തിയതായി അദ്ദേഹം വൈദ്യശാസ്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡോക്ടര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളില്‍ ഭീതി പരത്തുന്ന കിംവദന്തികള്‍ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് പോലീസ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തു. ഡോക്ടര്‍ കിംവദന്തി പരത്തുകയാണെന്ന് ആരോപണം തികച്ചും തെറ്റായിരുന്നത് ഇപ്പോള്‍ വാസ്തവമാവുകയല്ലെ ചെയ്തതെന്ന് ഡോക്ടറുടെ പിതാവ് ലി ഷുയിങ് ചോദിച്ചു.

വൈറസിന്റെ ഭീകരതയെ മറച്ചുവെച്ച് മരണസംഖ്യയെക്കുറിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ രഹസ്യമാക്കി വയ്ക്കകയാണെന്ന് ജനങ്ങള്‍ ആരോപിച്ചു.

ഡോക്ടര്‍ ലിയുടെ മരണവാര്‍ത്തയിലൂടെ ചൈനയിലെ സംസാര സ്വാതന്ത്ര്യത്തിന്റെ അഭാവത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശക്തമായി പ്രതിഷേധിക്കുകയാണ്. ലിയുടെ മരണം അന്വേഷിക്കുമെന്ന് അഴിമതി വിരുദ്ധ സമിതി അറിയിച്ചു.

കൊറോണ : സംസ്ഥാനത്ത് ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു, ജാഗ്രത തുടരും

ജപ്പാന്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലിലെ 41 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു