ചൈനയിലെ കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കേരളത്തില്‍ 633പേര് നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രികെകെ ശൈലജ. തൃശൂരില്നാല്, എറണാകുളത്ത് രണ്ട്, മലപ്പുറത്ത് ഒ്നനും ഉള്‍പ്പടെ ഏഴുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 16പേരെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
ഒന്‍പതുപേരെ വിട്ടയച്ചു. 10പേരുടെ സാമ്പിളുകള്‍ പരിശേധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതില്‍ ആറുപേര്ക്കുംകൊറോണയില്ലെന്ന് സ്ഥിതരീകരിച്ചു.സംശയം തോന്നിയ ആറുപേരുടെ സാമ്പിളുകള്‍ കൂടി ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചു. ഇതുവരെ സംസ്ഥാനത്ത് കൊറോണബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗത്തിന് ശേഷം മാദ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കി.
ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സ്വയം നിരക്ഷിക്കുകയും സമാനരീതിയില്‍ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം.സ്റ്റേറ്റ് കണ്ട്രോല് റൂമും ജില്ലാ കണ്ട്രോല്റൂമും സജ്ജമാക്കി. നിരീക്ഷണം 28വരെ തുടരും. നോര്‍ക്ക വഴിയും ഇടപെടല്‍ നടക്കുന്നുണ്ട്. വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവന്നാല്‍ അവരുടെ ചികിത്സ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.