- Advertisement -Newspaper WordPress Theme
FEATURESകൊറോണ : സംസ്ഥാനത്ത് ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു, ജാഗ്രത തുടരും

കൊറോണ : സംസ്ഥാനത്ത് ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു, ജാഗ്രത തുടരും

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3014 പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച് സമയത്ത് ഏര്‍പ്പെടുത്തിയ സംസ്ഥാന ദുരന്തപ്രഖ്യാപനം പിന്‍വലിച്ചത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.

മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമാി പ്രാഥമികതലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാ വ്യക്തികളും കര്‍ശന നിരീക്ഷണത്തിലാണ്. ദ്വിതീയ തലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം സംസ്ഥാനം സന്ദര്‍ശിച്ച് ഒരുക്കങ്ങളിലും പ്രവര്‍ത്തനങ്ങളിലും തൃപ്തി അറിയിച്ചു.

ഫെബ്രുവരി മൂന്നിന് ശേഷം ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്തപ്രഖ്യാപനം പിന്‍വലിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് നിലവിലുള്ള കര്‍ശന ജാഗ്രതയും നിരീക്ഷണവും തുടരും. എല്ലാ പ്രോട്ടോക്കോളുകള്‍ തുടര്‍ന്നും നിലവിലുണ്ടായിരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3014 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2953 പേര്‍ വീടുകളിലും, 61 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 285 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതില്‍ 261 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധസംശയിക്കുന്നവരുടെ തുടര്‍ ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ എന്‍.ഐ.വി.യൂണിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ദുരന്തപ്രഖ്യാപനം പിന്‍വലിച്ചെങ്കിലും ആരോഗ്യവകുപ്പിന്റെ ജാഗ്രത തുടരും. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ 28 ദിവസവും നിരീക്ഷിക്കും. സംസ്ഥാനദുരന്ത പ്രഖ്യാപനം മാറ്റിയെങ്കിലും കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് തുടരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme