in , , ,

കൊവിഡ് 19: പുതിയ കേസുകള്‍ കുറഞ്ഞതുകൊണ്ട് വൈറസ് പൂര്‍ണമായും പോയെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി

Share this story

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞതുകൊണ്ട് വൈറസ് പൂര്‍ണമായും പോയെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കണ്ണില്‍പെടാതെ ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കില്‍ അയാളില്‍ നിന്ന് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും നാട്ടുകാര്‍ക്കും വിഷു ആഘോഷം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഒരുമിച്ച് ചേര്‍ന്ന് ഈ മഹാവിപത്തിനെ ചെറുക്കാം. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആശ്വാസം ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ ഒന്ന് കുറഞ്ഞ ശേഷമാണ് നിസാമുദ്ദീനില്‍ നിന്നും ഗള്‍ഫില്‍ നിന്നും വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരത്തെ പോത്തന്‍കോട്ട് പ്രത്യേകിച്ചുണ്ടായിരുന്ന ഭയം മാറി. അവിടുത്തെ ഇന്‍കുബേഷന്‍ പിരീഡ് കഴിഞ്ഞു. ഗര്‍ഭിണിക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്നത് പ്രത്യേക സാഹചര്യമാണ്. എല്ലാവരും വീട്ടിലിരിക്കണം എന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ്. എങ്കിലും ആ യുവതിയെ ഗര്‍ഭാവസ്ഥയില്‍ വഴിയില്‍ നിറുത്താനാവില്ല. അതിനാല്‍ തന്നെ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഒപ്പമുള്ളവരെ അവിടെ തന്നെ നിരീക്ഷണത്തില്‍ വയ്ക്കും.കേരളത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും- മന്ത്രി പറഞ്ഞു.

രാജ്യത്ത് മേയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി, കൊവിഡിനെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു