കോവിഡിന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുയാണ് ഒരു സംഘം നൈജീരിയന്‍ ശാസ്ത്രജ്ഞര്‍.
ആഫ്രിക്കക്കാര്‍ക്കു വേണ്ടി ആഫ്രിക്കയില്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ വാക്സിനെന്ന് ഗവേഷണ സംഘത്തലവനും നൈജീരിയയിലെ അഡ്ലേക് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വൈറോളജി വിദഗ്ധനുമായ ഡോ. ഒലാഡിപോ കൊലാവോലെ പറയുന്നു. നിരവധി പരീക്ഷണങ്ങളും അനുമതികളും ആവശ്യമുള്ളതിനാല്‍ ഇത് പൊതുജനത്തിന് ലഭ്യമാകാന്‍ 18 മാസമെങ്കിലും വേണ്ടി വരുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ആഫ്രിക്കക്കാരെ ലക്ഷ്യമിട്ട് നിര്‍മിച്ചതാണെങ്കിലും ഈ വാക്സിന്‍ മറ്റ് വംശീയരിലും ഫലപ്രദമാണെന്ന് പ്രെഷ്യസ് കോര്‍ണര്‍സ്റ്റോണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും ഗവേഷണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ പ്രഫ ജൂലിയസ് ഒലോക് പറയുന്നു. നിലവില്‍ 13 ഓളം പരീക്ഷണ വാക്സിനുകള്‍ 120ലധികം മനുഷ്യരില്‍ പ്രയോഗിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.