in , ,

കോവിഡുകാലത്തെ വ്യായാമങ്ങള്‍ അപകടമായേക്കാം

Share this story

കോവിഡുകാലത്തെ വ്യായാമങ്ങള്‍ ചിലപ്പോള്‍ അപകടമായേക്കാമെന്ന നിരീക്ഷണവുമായി ഡോക്ടര്‍മാര്‍. വ്യായാമങ്ങള്‍ നല്ലതാമെങ്കിലും കൊറോണ വൈറസിന് മുന്‍പില്‍ വ്യായാമങ്ങള്‍ അപകകാരികളായി മാറും എന്നാണ് ഇപ്പോള്‍ പുതിയ പഠനങ്ങള്‍.
ഓഷിയാ റിവേറാ എന്ന മാരത്തോണറിന് അനുഭവിച്ച ശാരീരിക ബുദ്ധമുട്ടുകളാണ് ഗവേഷകരെ പുതിയ പഠനങ്ങളിലേക്ക് എത്തിച്ചത്. ചെറിയ പനിയാണെന്ന് കരുതി വ്യായാമം തുടരുകയും ബുദ്ദിമുട്ട് വര്‍ധിക്കുകയും ചെയ്തപ്പോഴാണ് റിവേറോ തന്റെ ഫിസിഷനായ ജോര്‍ഡാന്‍ മെറ്റിസിലിനോട് സംസാരിക്കുന്നത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ് വ്യായാമത്തിന്റെ പ്രതികൂല ഫലങ്ങള്‍ പുതിയ നിരീക്ഷണങ്ങളിലേക്ക് ഡോക്ടര്‍മാരെ കൊണ്ടത്തിച്ചത്.
സ്ഥിരമായ വ്യായാമ രീതികള്‍ എപ്പോഴും ശരീരത്തിന് നല്ലതാണ്. അമിതവണ്ണം, രക്തസമ്മര്‍ദം, പ്രമേഹം എന്നിങ്ങനെയുള്ള കോവിഡ് ബാധ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യങ്ങളെ നിയന്ത്രക്കാനും വ്യായാമം സഹായിക്കും. കോവിഡ് ഏറ്റവും അക്രമകാരിയായി മാറാന്‍ ഇടയുള്ള ശ്വാസകോശസംബന്ധമായി പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനല്‍കാനും വ്യായാമങ്ങള്‍ക്ക് ആകാറുണ്ട്.
അതുകൊണ്ട് തന്നെ വ്യായായമത്തെ പൂര്‍ണ്ണമായും അകറ്റിനിര്‍ത്താന്‍ ശ്രമിക്കേണ്ട കാര്യമില്ല. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിക്കുക. സ്ഥരിമായി ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ചെറിയ ചലനവും അവയുടെ മാറ്റങ്ങളും കൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുക. വ്യായാമം ചെയ്യുമ്പോള്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ച് വേദന, വേഗമേറിയ ഹൃദയമിടിപ്പ്, മസിലുകളിലെ വേദന, കാലിലെ നീര്‍നീഴ്ച, അകാരണമായ ക്ഷിണം എന്നി ശരീരപ്രശ്‌നങ്ങളെ വേണം കൂടുതല്‍ പ്രധാന്യത്തോടെ കാണാന്‍. സ്ഥിരമായി വ്യായാമം ചെയ്യുന്നവരുടെയൊപ്പം എത്താന്‍ പറ്റാതെ വന്നാല്‍ , വാശികാണിച്ച് ഒപ്പമെത്താന്‍ നോക്കാതെ ഡോക്ടറിനെ സമീപിക്കുകയോ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ തയാറാവുകയ ആണ് ഉത്തമം.
ശരീരത്തിനുള്ളില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എക്‌സെര്‍സൈസ് ചെയ്യുമ്പോള്‍ അത് വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. വര്‍ക്കൗട്ടുകള്‍ക്ക് ഫലമായ് ഉണ്ടാകുന്ന വേഗമേറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കോവിഡ് ബാധിതമായി ശരീരത്തില്‍ , വേഗത്തില്‍ രോഗം പടര്‍ത്താന്‍ മാത്രമെ സഹായിക്കൂ. ഹൃദയത്തിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളില്‍ , ഇന്‍ഫെക്ഷനുള്ള ഹൃദയത്തിലെ വൈറസ് കൂടുതല്‍ പെട്ടെന്ന് അപകടകാരിയാകാനും ഹൃദയം തകരാറിലാകാനും കാരണമാകും. അതുകൊണ്ട് തന്നെ ഹൃദയ സംബന്ധമായി എന്ത് ലക്ഷണങ്ങള്‍ കണ്ടാലും ഉടനെ തന്നെ വ്യായാമം നിര്‍ത്തുകയാണ് വേണ്ടത്.
നന്നായി വ്യായമം ചെയ്യുന്ന ശരീരത്തില്‍ മറ്റ് അപകടലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ പോലും നീര്‍വീഴ്ചയ്ക്കും ക്ലോട്ടിങ്ങിനും സാധ്യത ഉണ്ടാകാറുണ്ട്. ഇതുപോലെ കോവിഡ് 19ഉും ക്ലോട്ടിങ് വര്‍ധിപ്പിക്കാനും നീര്‍വീഴ്ച കൂട്ടാനും കാരണമാകുന്നവയാണ്. അത് കൊണ്ട് തന്നെ വ്യായാമത്തിനിടയിലെ ചെറിയ ലക്ഷണങ്ങളില്‍ വളരെ ശ്രദ്ധകാണിച്ചുകൊണ്ടിരിക്കുക. പരമാവധി ജലാംശം ഉള്ളിലെത്തിക്കാന്‍ നോക്കുകയെന്നതും ഇവിടെ പ്രധാനമാണ്.
കോവിഡ് 19 പോസിറ്റീവായാല്‍ രണ്ടാഴ്ചയോളമെങ്കിലും വ്യായാമം വേണ്ടെന്ന് വയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. പലപ്പോഴും ലക്ഷണങ്ങളൊന്നും ഉണ്ടാവാതിരിക്കുകയും പിന്നീട് വരികയുമാണ് ചെയ്യാറ്. ചിലപ്പോള്‍ ലക്ഷണങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പോകുകയും ചെയ്യും. ഈ സ്റ്റേജിലാണ് നമ്മള്‍ ശ്രദ്ധകൊടുക്കേണ്ടത്. ചിലപ്പോള്‍ ഈ സാഹചര്യത്തില്‍ നമ്മള്‍ ചെയ്യുന്ന വ്യായാമത്തിന് വിപരീത ഫലമാകും ഉണ്ടാവുക.

ഇന്ത്യയില്‍ സെക്‌സിനെ കുറിച്ച് തുറന്ന കാഴ്ച്ചപ്പാടില്ലെന്ന് നടി വിദ്യാ ബാലന്‍

18 + 8 = ? കണക്കുകൂട്ടലുകള്‍ തെറ്റുന്നോ?