in

കോവിഡൊന്നും പ്രശ്‌നമല്ല, ബാര്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

Share this story

റിപ്പോര്‍ട്ട് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി
തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍
അടഞ്ഞുകിടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാണ്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൂട്ടി കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.തുറക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് എക്‌സൈസ് മന്ത്രിയുടെ ശിപാര്‍ശയോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഉടന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ട് കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം.

ബാറുകള്‍ അനന്തമായി അടച്ചിടുന്നത് ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്‍കുന്ന തങ്ങള്‍ക്ക് സാമ്പത്തികബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ട് സംഘടന നിവേദനം നല്‍കി.

തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ അടഞ്ഞുകിടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാണ്. ആ സാഹചര്യവും പരിഗണിച്ചു. വിഷയം വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്ത് അനുകൂല നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് കമീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയത്. പഞ്ചാബ്, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും തുറക്കാമെന്നാണ് ശിപാര്‍ശ. സിനിമാ തീയറ്ററുകള്‍ തുറക്കാതെ ബാറുകള്‍ തുറക്കുന്നത് പ്രശ്‌നമായേക്കും.

സംസ്ഥാനത്ത് 596 ബാറുകളും 350 ബീയര്‍, വൈന്‍ പാര്‍ലറുകളുമാണുള്ളത്. ബാറുകള്‍ തുറന്നാല്‍ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന നിര്‍ദേശം കൊണ്ടുവരും. ഒരു മേശയില്‍ രണ്ടുപേരെ മാത്രമാകും അനുവദിക്കുക. പാര്‍സല്‍ നിര്‍ത്തും. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാകും പ്രവര്‍ത്തനം. നിശ്ചിത അകലത്തില്‍ കസേരകള്‍ ഇടണം, ഗ്ലാസുകള്‍ സാനിറ്റൈസ് ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കും.

ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ബാറുടമകളുടെ സംഘടന രംഗത്തെത്തി. ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നതിനൊപ്പം ക്ലബ്ബുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും.

വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്‌സ്ഫഡ്

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 1,115 പേര്‍, കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു