in , ,

കോവിഡ് കാലത്തും ‘കാരുണ്യ’ തുണയായി; നല്‍കിയത് 800 കോടിയോളം രൂപയുടെ ചികിത്സ

Share this story

തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരതിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ
സൗജന്യ ചികിത്സ നല്‍കിയത്. സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചു. 800 കോടിയോളം രൂപയുടെ ചികിത്സയാണ് നല്‍കിയത്. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ പ്രതിസന്ധിയിലാഴ്ത്തുന്ന മുഖ്യഘടകമാണ് പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികില്‍സാ ചെലവുകള്‍. ഇതു പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുകൊണ്ടുപോകുന്നത്.

കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ 1,400 ഓളം കോവിഡ് ബാധിത രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 221 സ്വകാര്യ ആശുപത്രികളും 190 സര്‍ക്കാര്‍ ആശുപത്രികളും ആണ് പദ്ധതിയില്‍ അംഗമായിരുന്നത്. എന്നാല്‍ 2020 ജൂണ്‍ ഒന്നിന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രവര്‍ത്തനമാരംഭിച്ചതോടെ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗങ്ങളായി. 2020 ജൂണ്‍ ഒന്നിന് ശേഷം 281 സ്വകാര്യ ആശുപത്രികളില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കാരുണ്യ ബെനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തു

അത്താഴം വൈകരുത്; തടി കൂടും